വീട്ടുമുറ്റത്തെ ഭീമൻവെണ്ടയ്ക്ക; പതിനെട്ടര ഇഞ്ച് നീളം; റെക്കോര്‍ഡ് കാത്ത് ദമ്പതികള്‍

okra
SHARE

ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പടിയില്‍ ഗ്രോ ബാഗില്‍ വിളഞ്ഞ നീളന്‍ വെണ്ടയ്ക്ക ലിംക ബുക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിക്കാന്‍ സാധ്യത. പതിനെട്ടര ഇഞ്ച് നീളമുള്ള ഈ വെണ്ടയ്ക്കയുടെ വിശദാംശങ്ങള്‍ ലിംക ബുക് അധികൃതര്‍ക്കു കൈമാറി. 

പതിനാറര ഇഞ്ച് നീളമുള്ള വെണ്ടയ്ക്കയാണ് ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും ഭീമന്‍. ഗുരൂവായൂര്‍ സ്വദേശിയായ സതീഷിന്റെ പേരിലാണ് ഈ റെക്കോര്‍ഡ്. ഷാര്‍ജയിലായിരുന്നു ഈ വെണ്ടയ്ക്ക ഉണ്ടായത്. പതിനാറര ഇഞ്ചിനെ മറികടന്ന് പതിനെട്ടര ഇഞ്ചില്‍ വെണ്ടയ്ക്ക ഉണ്ടായത് റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനായ ജെയിംസ് വാഴപ്പിള്ളിയുടെ വീട്ടിലാണ്. ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പ്പടിയിലാണ് വീട്. മുറ്റത്തെ ഗ്രോബാഗിലായിരുന്നു കൃഷി. കാത്തലിക് സിറിയന്‍ ബാങ്കിലെ ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച ശേഷം നേരംപോകാന്‍ തുടങ്ങിയതാണ് കൃഷി. ഭാര്യ കര്‍മലയും കൃഷി ചെയ്യാന്‍ മുന്നിലുണ്ട്. വെണ്ടയ്ക്കയെ നന്നായി പരിപാലിച്ചിട്ടുണ്ട് ഈ ദമ്പതികള്‍. ചാണകപ്പൊടിയും കപ്പലണ്ടി പിണ്ണാക്കും എന്തിന് നേന്ത്രപ്പഴത്തിന്റെ തൊലി വരെ വളമായി ഉപയോഗിച്ചു. നീളന്‍ വെണ്ടയ്ക്ക കണ്ടപ്പോള്‍ കൗതുകത്തിന് റെക്കോര്‍ഡ് ആരുടെ പേരിലാണെന്ന് ഗൂഗിളില്‍ തിരഞ്ഞു. വെണ്ടയ്ക്കയില്‍ കേമനാണ് വീട്ടുമുറ്റത്ത് വിളഞ്ഞതെന്ന് ബോധ്യപ്പെട്ടതോടെ റെക്കോര്‍ഡ് കരസ്ഥമാക്കാന്‍ എഴുത്തുകുത്തുകള്‍ തുടങ്ങി.

ഒന്നരമാസം കൊണ്ടാണ് വെണ്ടയ്ക്ക ഈ നീളത്തില്‍ എത്തിയത്. വെണ്ടയ്ക്ക റെക്കോര്‍ഡ് സ്വന്തം പേരിലാക്കാമെന്ന പ്രതീക്ഷയിലാണ് കൃഷിയെ സ്നേഹിക്കുന്ന ദമ്പതികള്‍.

MORE IN KERALA
SHOW MORE
Loading...
Loading...