തിരക്കുണ്ടാക്കിയത് കുഞ്ഞനന്തനെ കാണാന്‍ വന്ന ലീഗുകാരും കോൺഗ്രസുകാരും: ഇ.പി.

e-p-new
SHARE

സാമൂഹിക അകലം പാലിക്കാതെയുള്ള പ്രതിപക്ഷ സമരത്തിനെതിരെ സർക്കാർ രംഗത്തുവന്നിരുന്നു. ഇതിന് മറുപടിയായി ടിപി വധക്കേസിലെ കുറ്റവാളി പി.കെ കുഞ്ഞനന്തന്റെ മൃതദേഹത്തിന് മുന്നിൽ പാർട്ടി പ്രവർത്തകർ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ നിൽക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രതിപക്ഷവും പങ്കുവച്ചിരുന്നു. എന്നാൽ ഇതിന് മന്ത്രി ഇ.പി ജയരാജൻ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

കുഞ്ഞനന്തന്റെ മൃതദേഹം കാണാനെത്തിയ കോൺഗ്രസുകാരും ലീഗുകാരുമാണ് സാമൂഹിക അകലം പാലിക്കാതിരുന്നതെന്ന് മന്ത്രി പറയുന്നു. സിപിഎം പ്രവർത്തകർ എല്ലാം തന്നെ സാമൂഹിക അകലം പാലിച്ചിരുന്നു എന്നാണ് മന്ത്രിയുടെ വാദം.

അതേസമയം  സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധനയാണ് ഇന്നും. 488  പേര്‍ക്കുകൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ദിവസമാണിന്ന്. 234 പേർക്ക് സമ്പർക്കം വഴി രോഗം ബാധിച്ചു. രണ്ടു പേർ കോവിഡ് ബാധിച്ച് ഇന്നു മരിച്ചു. തിരുവനന്തപുരം സ്വദേശി സെയ്ഫുദിന്‍, എറണാകുളം സ്വദേശി പി കെ ബാലകൃഷ്ണൻ എന്നിവരാണ് മരിച്ചത്. 167 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവർ 76 പേര്‍143 പേര്‍ക്ക് രോഗമുക്തി. 

തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമെന്നു മുഖ്യമന്ത്രി പറഞ്ഞു. ജില്ലയില്‍ ഇന്ന് 69 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 46 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 11 പേരുടെ ഉറവിടം വ്യക്തമല്ല. ദ്രുതപ്രതികരണസംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കും. പൂന്തുറയില്‍ 100 കിടക്കകളുളള  ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സ്ഥാപിക്കും.

MORE IN KERALA
SHOW MORE
Loading...
Loading...