മരണം മുന്നിൽ കണ്ട് കുടുംബം; രക്ഷകരായി എത്തി ബസും ജീവനക്കാരും; കയ്യടി

ksrtc-help
SHARE

മരണം വാതിലിൽ മുട്ടിയ രാത്രി ഒരു കുടുംബത്തിന്റെ രക്ഷകരായത് രണ്ടു കെഎസ്ആർടിസി ഉദ്യോഗസ്ഥർ. കണ്ടില്ലെന്നു നടിച്ചു പോകാമായിരുന്നു എങ്കിലും ആ വിജനമായ വഴിയിൽ മനസാക്ഷി മരവിച്ചിട്ടില്ലാത്ത രണ്ട്‌ ജീവനക്കാർ നടത്തിയ ധീരമായ പ്രവ‍ൃത്തി അഭിനന്ദനം അർഹിക്കുന്നതാണ്. 

വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം.  തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ടി.എസ്. ലത്തീഫ് , കണ്ടക്ടർ വി.എസ്. ബഷീർ എന്നിവർ കട്ടപ്പന റൂട്ടിലോടുന്ന ബസിൽ ഡ്യൂട്ടിയിലായിരുന്നു. അതിനിടയിലാണ് അവർ ഈ കാഴ്ച കാണുന്നത്. വിജനമായ കുടയുരുട്ടിൽ വനമേഖലയിൽ അപകടത്തിൽ പെട്ട് കാറിനുള്ളിൽ മൂന്നു പേർ കുടുങ്ങി കിടക്കുന്നു. പാലാ സ്വദേശി ബാബു അഗസ്റ്റിനും കുടുംബവുമായിരുന്നു കാറിൽ. ഒട്ടും അമാന്തിക്കാതെ കാറിനുള്ളിൽ നിന്നും അവരെ പുറത്തെടുത്ത് കെഎസ്ആർടിസി ബസ്സിൽ തന്നെ ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ചു. 

കാറിനുള്ളിൽ ഉണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പെൺകുട്ടിയുടെ വിവാഹനിശ്ചയത്തിനു പിറ്റേ ദിവസമാണ് അപകടം നടന്നത്. ഇപ്പോൾ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇവരെ രാവിലെ വിളിച്ച് വിവരം തിരക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥരോട് പറഞ്ഞത് ദൈവം ആണ് ആ സമയത്തു അവരെ അവിടെ എത്തിച്ചത് എന്നാണ്.

MORE IN KERALA
SHOW MORE
Loading...
Loading...