തിരിച്ചുപോക്ക് സ്വപ്നം മാത്രം; കപ്പൽ ഷെഫിന്റെ ജീവിത റസിപ്പി തട്ടുകടയിൽ

thattukada-wb
SHARE

തിരിച്ചുപോക്ക‌് സ്വപ‌്നം മാത്രമായപ്പോള്‍ അമേരിക്കന്‍ കപ്പലിലെ ഷെഫ്, നാട്ടില്‍ത്തന്നെ രുചിക്കൂട് ഒരുക്കി. ജീവിക്കാനുളള റസിപ്പി വഴിയോരത്തെ തട്ടുകടയിലാണ് ഇപ്പോള്‍ വെന്തുപാകപ്പെടുന്നത്..

വെന്തുകഴിഞ്ഞാല്‍ കരയിലാണെങ്കിലും കടലിലാണെങ്കിലും പൊറോട്ടയെ തലങ്ങും വിലങ്ങും ഇടിക്കണം. എന്നാല്‍ പിന്നെ അറിയാവുന്ന ഇത്തരം ജോലി ചെയ്ത് കരയില്‍തന്നെ കൂടാമെന്ന് ബിബോഷ് ചിന്തിച്ചു. അങ്ങനെ കടലില്‍ കിടക്കുന്ന അമേരിക്കന്‍ കപ്പലിലെ ഷെഫ് തല്‍കാലം തട്ടുകടയിലെ കുക്കും 

മുതലാളിയുമായി. അതിജീവനത്തിനായി ഈ കൂടാരം നങ്കൂരമിട്ടിരിക്കുന്നത് ആലപ്പുഴ ദേശീയപാതയോരത്ത‌് കണിച്ചുകുളങ്ങരയിലാണ്. ബിബോഷ‌് അഞ്ച‌ുവർഷം ഗൾഫിലായിരുന്നു. ആറുവർഷം മുമ്പ‌ാണ് അമേരിക്കൽ കപ്പലിൽ ഷെഫായത‌്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തിരിച്ചുപേകേണ്ടതായിരുന്നു. 

കോവിഡ് വഴിമുടക്കി. കൂടെ കാണുന്ന ഈ സഹായിയും മറ്റൊരു ഷെഫാണ്. ലോക്ക‌്ഡൗണിൽ തൊഴിൽ നഷ‌്ടപ്പെട്ട തണ്ണീർമുക്കം സ്വദേശി സോനു. 

MORE IN KERALA
SHOW MORE
Loading...
Loading...