തോട്ടപ്പള്ളിയിൽ നിരോധനാജ്ഞ ലംഘിച്ച് സമരം; ഇരുന്നൂറോളം പേർ അറസ്റ്റിൽ

strike
SHARE

ആലപ്പുഴ തോട്ടപ്പള്ളിയിൽ കരിമണൽ ഖനനതിനെതിരെ നിരോധനാജ്‌ഞ ലംഘിച്ച് സമരം നടത്തിയ ഇരുനൂറോളം നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കരിമണൽ ലോറികൾ തടഞ്ഞ സമരക്കാർ ലീഡിങ് ചാനലിൽ ഇറങ്ങിയും പ്രതിഷേധം ഉയർത്തി. വ്യവസായ മന്ത്രി ഇ. പി ജയരാജനും മന്ത്രി ജി സുധാകരനും സമരക്കാരോട്  ഗുണ്ടായിസം കാണിക്കുകയാണെന്ന് സമരസമിതി നേതാവ് എം.ലിജു കുറ്റപ്പെടുത്തി 

കണ്ണിപൊട്ടാതെ നടത്തിയ മനുഷ്യ ചങ്ങലയ്ക്ക് പിന്നാലെയാണ് മനുഷ്യബാരിക്കേഡ് ഉയർത്തി സമരം ശക്തിപ്പെട്ടത്. തോട്ടപ്പള്ളി വലിയഴീക്കൽ റോഡ് ഉച്ചവരെ സമരക്കാർ ഉപരോധിച്ചു. കനത്ത മഴയിലും ആവേശം ചോരാതെയായിരുന്നു പ്രതിഷേധം  റോഡിൽ പലയിടങ്ങളിലും മനുഷ്യ ബാരിക്കേഡ് ഉയർന്നതോടെ പോലീസുമായി ഉന്തും തള്ളുമായി. അറസ്റ്റ് ഒരുവഴിക്ക് നടക്കവേ ലീഡിങ് ചാനലിൽ ഇറങ്ങിയും സമരം നീണ്ടു. 

കോവിഡ രോഗത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾ കൂട്ടം കൂടാതിരിക്കാൻ തോട്ടപ്പള്ളി മേഖലയിൽ രണ്ടാഴച്ചത്തേക്ക്  നിരോധനജ്ഞ നിലനിൽക്കുന്നുണ്ട്. ആയിരത്തിലധികം പൊലീസ് ഉണ്ടായിട്ടും സമരം മുൻ പ്രഖ്യാപിച്ചതുപോലെ നടക്കുകയും ചെയ്തു 

MORE IN KERALA
SHOW MORE
Loading...
Loading...