ഇടതുപക്ഷത്തേക്ക് പോകുമെന്ന് കരുതുന്നില്ല; ജോസ് മാണിയുമായി ചർച്ച നടത്താം: യു ‍ഡി എഫ്

udf-jose
SHARE

ജോസ് കെ മാണി  പക്ഷം തയാറായാലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാതെ ചർച്ചയ്ക്കില്ലെന്ന് യു ഡി എഫ്. ജോസ് പക്ഷം തിടുക്കപ്പെട്ട് എൽ.ഡി എഫിലേക്ക് പോകില്ലെന്നാണ് മുന്നണി നേതൃത്വത്തിന്റ  കണക്കുകൂട്ടൽ. അതേ സമയം ജോസ് പക്ഷത്തെ പുറത്താക്കിയെന്ന തോന്നൽ ഒഴിവാക്കാമായിരുവെന്ന് കോൺഗ്രസിൽ അഭിപ്രായമുണ്ട്

മുന്നണിയിൽ നിന്ന് ആരെയും പുറത്താക്കിയിട്ടില്ല. തൽക്കാലം  സഹകരിപ്പിക്കണ്ടയെന്ന് തീരുമാനിച്ച് മാറ്റി നിർത്തിയിട്ടേ ഉള്ളു. മുന്നണി ധാരണ പാലിക്കാൻ തയാറായാൽ ജോസ് മാണിയുമായി ചർച്ച നടത്താം. പക്ഷെ ജില്ലാ പഞ്ചായത് പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ട് വരണമെന്ന് മാത്രം. ജോസ് പക്ഷത്തിന്റ  തീരുമാനം കൂടി അറിഞ്ഞ ശേഷം   അടുത്ത ദിവസം ചേരുന്ന യു ഡി എഫ് യോഗം തുടർ നിലപാട്  തീരുമാനിക്കും. ജോസ് പക്ഷം തിടുക്കപ്പെട്ട് ഇടതുപക്ഷത്തേക്ക്  പോകുമെന്ന് യു ഡി എഫ് കരുതുന്നില്ല. അഥവാ പോയാൽ പാർട്ടി പിളരും. എൽ ഡി എഫിലേക്ക് പോകാൻ താൽപര്യമില്ലാത്ത നല്ലൊരു വിഭാഗം യു ഡി എഫിൽ തുടരുമെന്നും നേതാക്കൾ വിലയിരുത്തുന്നു. ജോസ് പക്ഷത്തിനെതിരായ നടപടിയെ ന്യായീകരിക്കുമ്പോൾ തന്നെ മൂന്ന് മാസത്തെ മാത്രം കാലാവധി ബാക്കിയുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി ഒരു പാർട്ടിയെ മുന്നണിയിൽ നിന്ന് പരസ്യമായി പുറത്താക്കേണ്ടിയിരുന്നോയെന്ന ചോദ്യവും കോൺഗ്രസിൽ ഉയരുന്നുണ്ട്.

പ്രത്യേകിച്ച് തദേശ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ. ഇരുവരേയും ഒന്നിച്ചു കൊണ്ടുപോകാനാണ് അവസാനം ചേർന്ന രാഷ്ട്രീയ കാര്യ സമിതി തീരുമാനിച്ചത്. ഇതിന് കഴിയാതെ വന്ന സാഹചര്യം പാർട്ടിയിൽ ചർച്ച ചെയ്യണമായിരുന്നു വെന്നും ജോസ് പക്ഷം  യു പി എ യുടെ  ഭാഗമായതിനാൽ പുറത്താക്കും മുമ്പ്  ഹൈക്കമാൻഡിന്റ അനുമതി തേടണമായിരുന്നുവെന്നും പാർട്ടിയിൽ അഭിപ്രായമുണ്ട്  എന്നാൽ  മുന്നണി തീരുമാനത്തെ തുടർച്ചയായി ധിക്കരിക്കുമ്പോൾ നടപടിയെടുക്കാതിരിക്കാൻ ആ കില്ലെന്നും മുഴുവൻ ഘടക കക്ഷി  നേതാക്കളുമായും ച്ചർച്ച നടത്തിയിട്ടാണ് തീരുമാനം എടുത്തെന്നു യുഡിഎഫ് കൺവീനർ വിശദീകരിക്കുന്നു

MORE IN KERALA
SHOW MORE
Loading...
Loading...