വയനാട്ടിൽ മഴ കുറവ്; കഴിഞ്ഞ രണ്ട് പ്രളയത്തിന് മുമ്പും സമാന അവസ്ഥ; ആശങ്ക

rain-short
SHARE

വയനാട്ടില്‍ ജൂണ്‍ മാസത്തില്‍ മഴയുടെ അളവില്‍ ഗണ്യമായ കുറവ്. വിവിധ കാര്‍ഷിക പ്രവൃത്തികളെ ബാധിക്കുമോയെന്നാണ് ആശങ്ക. കഴിഞ്ഞ രണ്ട് പ്രളയത്തിന് മുമ്പും ജൂണ്‍ മാസത്തില്‍ സമാനമായ മഴക്കുറവ് ജില്ല നേരിട്ടിരുന്നു. 

കഴിഞ്ഞയാഴ്ച ജില്ലയില്‍ ഒാറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു.പക്ഷേ ഭൂരിഭാഗം സ്ഥലങ്ങളിലും പേരിനു പോലും മഴയുണ്ടായില്ല. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് വയനാട്ടില്‍ ജൂണ്‍ മാസത്തില്‍ ലഭിക്കേണ്ട ശരാശരി മഴ 311 മില്ലിമീറ്റര്‍. 1960 മുതല്‍ ലഭിച്ച മഴയുടെ അളവനുസരിച്ച കണക്കാണിത്. ഈ ജൂണില്‍ ലഭിച്ചത് 188 മില്ലിമീറ്റര്‍ മാത്രം. ഈ മാസം തുടക്കത്തില്‍ കുറച്ച് മഴ ലഭിച്ചെങ്കിലും പിന്നീട് പിട്ടോട്ടടിച്ചു. 

മഴയുടെ വലിയ ഏറ്റക്കുറച്ചിലുകള്‍ കാര്‍ഷിക പ്രവൃത്തികളെയും ബാധിക്കും കഴിഞ്ഞ രണ്ട് പ്രളയത്തിന് മുമ്പും സമാനമായ അവസ്ഥയായിരുന്നു വയനാട്ടില്‍. ജൂണിലും ജൂലായിലും ഗണ്യമായി മഴക്കുറവ് നേരിട്ടതിന് ശേഷമായിരുന്നു.

ജില്ല മഴയില്‍ പ്രളയത്തില്‍ മുങ്ങിയത്. 2019 ജൂണില്‍ 162 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. എന്നാല്‍  ഒരു മാസം ലഭിച്ചിരുന്ന മഴ ഒാഗസ്റ്റിലെ നാലു ദിവസങ്ങളില്‍ പെയ്തു. 

MORE IN KERALA
SHOW MORE
Loading...
Loading...