ആ കടലിൽ വിളിപ്പാടകലെ അവർ; മക്കളെ കാണാതായത് അറിയാതെ: കണ്ണീർ

thrissur-chavakkad-blangad-sea-drowning-death (1)
SHARE

കടലിൽ ചുഴിയിൽപ്പെട്ട് 5 യുവാക്കളെ കാണാനില്ലെന്നറിഞ്ഞതോടെ കടലോരം കണ്ണീരീലാണ്ടു. ‌ചാവക്കാട് ഫുട്ബോൾ കളിക്കുന്നതിനിടെ കടലിൽപോയ പന്തെടുക്കാനിറങ്ങിയ സുഹൃത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് 5 പേരും ചുഴിയിൽപ്പെട്ടത്. 2 പേരാണു രക്ഷപ്പെട്ടത്. ഇരട്ടപ്പുഴ സ്വദേശികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ടവരുമായ ഇവർ കടൽതീരത്ത് പതിവായി ക്രിക്കറ്റ് കളിക്കാറുള്ളതാണ്.

ടി.എൻ‍.പ്രതാപൻ എംപി, കെ. വി.അബ്ദുൽഖാദർ എംഎൽഎ, നഗരസഭാധ്യക്ഷൻ എൻ.കെ.അക്ബർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.മുസ്താഖ് അലി, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.വി.ഉമ്മർകുഞ്ഞി, സി.എച്ച്.റഷീദ്, എൻ.നാഗേഷ്, എം.കൃഷ്ണദാസ്, സി.എ.ഗോപ പ്രതാപൻ, ചാവക്കാട് സ്റ്റേഷൻ എസ്എച്ച്ഒ അനിൽകുമാർ ടി.മേപ്പിള്ളി എന്നിവർ സ്ഥലത്ത് കുതിച്ചെത്തി.

ആ കടലിൽ വിളിപ്പാടകലെ അവരുണ്ടായിരുന്നു; മക്കളെ കാണാതായത് അറിയാതെ

അതേ കടലിൽ മീനിനായി വലയെറിഞ്ഞിരുന്ന അവരറിഞ്ഞില്ല,വിളിപ്പാടകലെ മക്കൾ വെള്ളത്തിൽ മുങ്ങിത്താണുകൊണ്ടിരിക്കുകയാണ്. ജീവിതം ഇരട്ടപ്പുഴ സ്വദേശികളായ വലിയകത്ത് ജനാർദനനും കരിമ്പാച്ചൻ സുബ്രഹ്മണ്യനും ബ്ലാങ്ങാട് കടലിൽ മീൻപിടിക്കുന്ന സമയത്താണ് ഇവരുടെ മക്കളായ ജിഷ്ണുവിനെയും(23), ജഗന്നാഥനെയും(20) തീരക്കടലിൽ കാണാതായത്.മണിക്കൂറുകൾ തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. കടലിൽ മീൻ പിടിച്ചിരുന്ന മത്സ്യബന്ധനയാനങ്ങളും കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററും തിരച്ചിൽ നടത്തി. രണ്ട് മണിക്കൂറിനേഷം കരയിലെത്തിയപ്പോഴാണ് ഇരുവവരും മക്കളെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. 

പാറൻപ്പടി സ്വദേശിയാണു കടലിലേക്കു ഫോൺ വിളിച്ച് മത്സ്യത്തൊഴിലാളികളെ വിവരം അറിയിച്ചത്.കടലിൽ മുങ്ങിത്താഴ്ന്ന വിഷ്ണുരാജിനെ ഇവർ പൊക്കിയെടുത്തെങ്കിലും രക്ഷിക്കാനായില്ല.‘10 മിനിട്ടോളം കടലിൽ ഒഴുകി നടന്നപ്പോൾ രക്ഷപ്പെടാൻ കഴിയുമെന്നു കരുതിയില്ല. മത്സ്യത്തൊഴിലാളികളെത്താൻ 2 മിനിറ്റു കൂടി കഴിഞ്ഞിരുന്നെങ്കിൽ താനും മരിച്ചുപോയേനെ’ ഇതു പറയുമ്പോഴും സരിന്റെ കണ്ണുകളിലെ ഭീതിയൊഴിഞ്ഞിട്ടില്ല.

കടലിൽ ചുഴിയിൽപ്പെട്ട് 5 യുവാക്കളെ കാണാനില്ലെന്നറിഞ്ഞതോടെ കടലോരം കണ്ണീരീലാണ്ടു. ഫുട്ബോൾ കളിക്കുന്നതിനിടെ കടലിൽപോയ പന്തെടുക്കാനിറങ്ങിയ സുഹൃത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് 5 പേരും ചുഴിയിൽപ്പെട്ടത്. 2 പേരാണു രക്ഷപ്പെട്ടത്. ഇരട്ടപ്പുഴ സ്വദേശികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ടവരുമായ ഇവർ കടൽതീരത്ത് പതിവായി ക്രിക്കറ്റ് കളിക്കാറുള്ളതാണ്.

ടി.എൻ‍.പ്രതാപൻ എംപി, കെ. വി.അബ്ദുൽഖാദർ എംഎൽഎ, നഗരസഭാധ്യക്ഷൻ എൻ.കെ.അക്ബർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.മുസ്താഖ് അലി, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.വി.ഉമ്മർകുഞ്ഞി, സി.എച്ച്.റഷീദ്, എൻ.നാഗേഷ്, എം.കൃഷ്ണദാസ്, സി.എ.ഗോപ പ്രതാപൻ, ചാവക്കാട് സ്റ്റേഷൻ എസ്എച്ച്ഒ അനിൽകുമാർ ടി.മേപ്പിള്ളി എന്നിവർ സ്ഥലത്ത് കുതിച്ചെത്തി.

ആ കടലിൽ വിളിപ്പാടകലെ അവരുണ്ടായിരുന്നു; മക്കളെ കാണാതായത് അറിയാതെ

അതേ കടലിൽ മീനിനായി വലയെറിഞ്ഞിരുന്ന അവരറിഞ്ഞില്ല,വിളിപ്പാടകലെ മക്കൾ വെള്ളത്തിൽ മുങ്ങിത്താണുകൊണ്ടിരിക്കുകയാണ്. ജീവിതം ഇരട്ടപ്പുഴ സ്വദേശികളായ വലിയകത്ത് ജനാർദനനും കരിമ്പാച്ചൻ സുബ്രഹ്മണ്യനും ബ്ലാങ്ങാട് കടലിൽ മീൻപിടിക്കുന്ന സമയത്താണ് ഇവരുടെ മക്കളായ ജിഷ്ണുവിനെയും(23), ജഗന്നാഥനെയും(20) തീരക്കടലിൽ കാണാതായത്.മണിക്കൂറുകൾ തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. കടലിൽ മീൻ പിടിച്ചിരുന്ന മത്സ്യബന്ധനയാനങ്ങളും കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററും തിരച്ചിൽ നടത്തി. രണ്ട് മണിക്കൂറിനേഷം കരയിലെത്തിയപ്പോഴാണ് ഇരുവവരും മക്കളെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. 

പാറൻപ്പടി സ്വദേശിയാണു കടലിലേക്കു ഫോൺ വിളിച്ച് മത്സ്യത്തൊഴിലാളികളെ വിവരം അറിയിച്ചത്.കടലിൽ മുങ്ങിത്താഴ്ന്ന വിഷ്ണുരാജിനെ ഇവർ പൊക്കിയെടുത്തെങ്കിലും രക്ഷിക്കാനായില്ല.‘10 മിനിട്ടോളം കടലിൽ ഒഴുകി നടന്നപ്പോൾ രക്ഷപ്പെടാൻ കഴിയുമെന്നു കരുതിയില്ല. മത്സ്യത്തൊഴിലാളികളെത്താൻ 2 മിനിറ്റു കൂടി കഴിഞ്ഞിരുന്നെങ്കിൽ താനും മരിച്ചുപോയേനെ’ ഇതു പറയുമ്പോഴും സരിന്റെ കണ്ണുകളിലെ ഭീതിയൊഴിഞ്ഞിട്ടില്ല.

MORE IN KERALA
SHOW MORE
Loading...
Loading...