പാർട്ടിയുടെ പ്രവർത്തനങ്ങളിൽ വീഴ്ചകളെന്ന് ആരോപണം; കോതമംഗലത്ത് സിപിഐയിൽ കൂട്ടരാജി

kothamangalam-cpi
SHARE

കോതമംഗലത്ത് സിപിഐയിൽ കൂട്ടരാജി.  സിപിഐ കോതമംഗലം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഉൾപ്പെടെ നൂറോളം പ്രവർത്തകർ പാർട്ടിവിട്ടു.  എന്നാൽ അച്ചടക്ക നടപടി ഭയന്നാണ് ഇവർ പാർട്ടി വിട്ടത് എന്നാണ് സിപിഐ നേതൃത്വത്തിന്റെ വിശദീകരണം. 

കോതമംഗലം മണ്ഡലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ചകൾ ഉണ്ടെന്ന് ആരോപിച്ചാണ് ഒരു സംഘം പ്രവർത്തകർ പാർട്ടി വിട്ടത്. എഐവൈഎഫ് മുൻ ജില്ലാ പ്രസിഡന്റ് എ ബി ശിവൻ,  കോതമംഗലം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സിദ്ദീഖ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അമ്പതോളം പ്രവർത്തകർ പാർട്ടി വിട്ടത്. ഇടതുപക്ഷ ആശയങ്ങളിൽ ഉറച്ചു നിന്നു പ്രവർത്തനം  തുടരുമെന്ന് പാർട്ടി വിട്ടവർ വ്യക്തമാക്കിഅതേസമയം പാർട്ടി ഓഫീസ് കെട്ടിടം  മറിച്ച് വിറ്റതിൽ അന്വേഷണവും നടപടിയും ഭയന്നാണ് സിദ്ദിഖ് അടക്കമുള്ളവർ പാർട്ടി വിട്ടതെന്ന്  എന്ന് സിപിഐ പ്രാദേശിക നേതൃത്വം വ്യക്തമാക്കി. എബി ശിവൻ അടക്കമുള്ളവർ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമല്ലായിരുന്നു എന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.അച്ചടക്ക നടപടി നേരിടുന്ന വരും പാർട്ടി പ്രവർത്തനത്തിൽ സജീവമല്ലാത്തവരും പുറത്തു പോയത് കൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല എന്നാണ് ജില്ലാ നേതൃത്വത്തിന് നിലപാട്. അതേസമയം കൂടുതൽ പ്രവർത്തകർ പാർട്ടി  വിടുമെന്ന് മറുപക്ഷവും അവകാശപ്പെടുന്നു

MORE IN KERALA
SHOW MORE
Loading...
Loading...