പുത്തന്‍തോപ്പില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു

puthanthdu
SHARE

തിരുവനന്തപുരം പുത്തന്‍തോപ്പില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. മറ്റൊരാളുടെ കാര്‍ കത്തിച്ച നിലയിലും കണ്ടെത്തി. രണ്ടാഴ്ച മുന്‍പ് ആശുപത്രിയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണെന്നും പ്രതികളെല്ലാം പിടിയിലായെന്നും പൊലീസ് അറിയിച്ചു.

ഞായറാഴ്ച വൈകിട്ടാണ് കഴക്കൂട്ടത്തിനടുത്ത് പുത്തന്‍തോപ്പില്‍ സംഘര്‍ഷമുണ്ടായത്. മദ്യലഹരിയിലായിരുന്ന രണ്ട് സംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പുത്തന്‍തോപ്പ് സ്വദേശി ഷിയാസിനാണ് വെട്ടേറ്റത്. ചിറയ്ക്കല്‍ സ്വദേശി ഷാജിയാണ് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഷാജിയ്ക്കും സംഘര്‍ഷത്തില്‍ പരുക്കുണ്ട്. ഷിയാസിനെ മെഡിക്കല്‍ കോളജിലും  മര്‍ദനമേറ്റ ഷാജി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല. സംഘര്‍ഷത്തിന് തൊട്ടുപിന്നാലെ ഷാജിയുടെ വീട്ടില്‍ കിടന്ന കാര്‍ തീയിട്ട് നശിപ്പിക്കാനും ശ്രമമുണ്ടായി. നാട്ടുകാര്‍ തീ അണച്ചതിനാല്‍ പൂര്‍ണമായി നശിച്ചില്ല.

രണ്ടാഴ്ച മുന്‍പ് പുത്തന്‍തോപ്പ് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി അതേ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതാണെന്നാണ് പൊലീസ് പറയുന്നത്. അഞ്ച് പേരാണ് രണ്ട് സംഘത്തിലുമായി ഉണ്ടായിരുന്നത്. അഞ്ച് പേരെയും അറസ്റ്റ് ചെയ്തു. കാര്‍ കത്തിച്ചതില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...