വിട്ടുവീഴ്ചയ്ക്കില്ലെന്ന് ജോസ് കെ മാണി; സ്ഥാനം വിട്ടുനല്‍കില്ലെന്ന് ജോസ് വിഭാഗം; തർക്കം മുറുകുന്നു

josejoseph
SHARE

കോട്ടയം ജില്ലാപഞ്ചായത്ത് പദവി തര്‍ക്കത്തില്‍ ഇന്ന് അവസാനവട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് ജോസ് കെ. മാണി. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിലെ സീറ്റുകള്‍ സംബന്ധിച്ച് ധാരണയാകാതെ പ്രസിഡന്‍റ് സ്ഥാനം വിട്ടുനല്‍കില്ലെന്ന് ജോസ് വിഭാഗം വ്യക്തമാക്കി. ജോസ്, ജോസഫ് പക്ഷങ്ങളുടെ തര്‍ക്കത്തില്‍ ഏകാഭിപ്രായത്തിലെത്താനാകാതെ കോണ്‍ഗ്രസിലും യുഡിഎഫിലും ആശയക്കുഴപ്പം. 

ചെന്നിത്തല പ്രഖ്യാപിച്ചതു പോലെ എളുപ്പമല്ല കാര്യങ്ങള്‍. തദ്ദേശ, നിയമസഭ സീറ്റുകളുടെ കാര്യത്തില്‍ യുഡിഎഫ് നേതൃത്വത്തില്‍ നിന്ന് ഉറപ്പ് ലഭിക്കാതെ രാജിയെ കുറിച്ച് ജോസ് വിഭാഗം ചിന്തിക്കുന്നു പോലുമില്ല. ധാരണയുണ്ടെന്ന് ആവര്‍ത്തിക്കുന്ന ചെന്നിത്തലയെയും യുഡിഎഫ് നേതാക്കളെയും ജോസ് വിഭാഗം തള്ളുന്നു. നിര്‍ദേശങ്ങള്‍ നേതാക്കള്‍ ധാരണയായി ചിത്രീകരിക്കുന്നതിലും കടുത്ത അതൃപ്തിയുണ്ട്.

പ്രശ്നപരിഹാരത്തിനായി ജോസ് വിഭാഗം മുന്നോട്ടുവെച്ച നാല് നിര്‍ദേശങ്ങളും ജോസഫ് വിഭാഗം നിഷ്ക്കരുണം തള്ളി. യുഡിഎഫ് നേതൃത്വം നീതിയുക്തമായി പെരുമാറുന്നില്ലെന്ന പരാതിയും ജോസ് വിഭാഗത്തിനുണ്ട്. ജോസ് വഴങ്ങാത്ത സാഹചര്യത്തില്‍ അവിശ്വാസത്തിനായി മുന്നണി നേതൃത്വത്തിനുമേല്‍ സമ്മര്‍ദം ശക്തമാക്കുകയാണ് പി.ജെ. ജോസഫ്. അവിശ്വാസംകൊണ്ടുവരുന്നതില്‍ കോട്ടയത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കും തൃപ്തിയില്ല. ആദ്യം രാജി പിന്നീട് ചര്‍ച്ചയെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിക്ക്. ഇരുവിഭാഗവും ഇന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെങ്കില്‍ യുഡിഎഫ് നിലപാടാണ് നിര്‍ണായകം. 

MORE IN KERALA
SHOW MORE
Loading...
Loading...