ലോക്ഡൗണില്‍ വരുമാനം നിലച്ചു; ഓട്ടോറിക്ഷയുമായി മീന്‍കച്ചവടത്തിനിറങ്ങി വീട്ടമ്മ; അതിജീവനം

fishnew
SHARE

കോഴിക്കോട്ടെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന വീട്ടമ്മ ഇപ്പോള്‍ മീന്‍ കച്ചവടത്തിലാണ്.  ലോക്ഡൗണില്‍ വരുമാനം നിലച്ചതോടെയാണ് കൂരച്ചുണ്ട് സ്വദേശിയായ ജെറ്റില്‍ ജോസ് സ്വന്തം ഓട്ടോറിക്ഷയുമായി മീന്‍കച്ചവടത്തിനിറങ്ങിയത്. 

രാവിലെ ഏഴിന് ഓട്ടോറിക്ഷയുമായി ജെറ്റില്‍ ജോസ് ഇറങ്ങും. സവാരിക്കായി അല്ല. പിന്നെന്തിനാണെന്ന് അറിയാന്‍ ഓട്ടോറിക്ഷയുടെ പുറകിലേയ്ക്ക് നോക്കിയാല്‍ മതി. 

മീന്‍കച്ചവടമാണ്. രാവിലെ തുടങ്ങുന്ന കച്ചവടം 12 മണിയാകുമ്പോഴേക്കും തീരും. കുറച്ച് മീനേ ഉള്ളൂ പെട്ടിയില്‍. എങ്കിലും സ്ഥിരം വാങ്ങുന്നവര്‍ ചേച്ചിയെ കാത്ത് നില്‍ക്കുന്നുണ്ട്. ഒരുമാസം മുമ്പാണ് ജെറ്റില്‍ മീന്‍കച്ചവടം തുടങ്ങിയത്. ഓട്ടോറിക്ഷയില്‍ നിന്ന് വരുമാനം പൂര്‍ണമായി നിലച്ച് നാലംഗ കുടുംബം പട്ടിണിയാകുമെന്ന ഘട്ടമെത്തിയതോടെയാണ് വഴിമാറി ചിന്തിച്ചത്. ഇളയമകന്‍ പവിജിതിനെയും സഹായത്തിനായി കൂട്ടി. 

ലോക്ഡൗണ്‍ ഇളവില്‍ ഓട്ടോറിക്ഷ ഇറക്കിയപ്പോള്‍ 150 ഉം ഇരുന്നൂറുമൊക്കെയായിരുന്നു ദിനംപ്രതി കിട്ടികൊണ്ടിരുന്നത്. മീന്‍കച്ചവടത്തിലേയ്ക്ക് തിരിഞ്ഞതോടെ ഉച്ചയാകുന്നതിന് മുമ്പേ 850 രൂപയെങ്കിലും കിട്ടും.

ഏതായാലും ഇനിയങ്ങോട്ട് മീന്‍കച്ചവടം തുടരാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. 

MORE IN KERALA
SHOW MORE
Loading...
Loading...