കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും മുന്നൊരുക്കങ്ങള്‍; തീരുമാനം കാത്ത് കേരള ക്രിക്കറ്റ് ടീം

cricket
SHARE

കായികരംഗത്ത് കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വം ആഭ്യന്തര ക്രിക്കറ്റിലും പ്രകടമാണ്. അടുത്ത ര‍ഞ്ജി സീസണ്‍ സംബന്ധിച്ച് BCCIയുടെ തീരുമാനം കാത്തിരിക്കുകയാണ് കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ ടിനു യോഹന്നാന്‍. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ഓണ്‍ലൈന്‍ വഴി സാധ്യമായ മുന്നൊരുക്കങ്ങള്‍ ടിനുവും ടീമും നടത്തുന്നുണ്ട്. 

ടീം ക്യാംപ് ആരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും ഓണ്‍ലൈന്‍ വഴി കോച്ചും മുതിര്‍ന്ന താരങ്ങളും പതിവായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പോയ സീസണിലെ പാളിച്ചകളും, ഇത്തവണ വരുത്തേണ്ട മാറ്റങ്ങളുമൊക്കെ ചര്‍ച്ച ചെയ്യുന്നു.

ശ്രീശാന്ത് തിരിച്ചെത്തുന്നതോടെ കേരളത്തിന്‍റെ പേസ് അറ്റാക്കിന് മൂര്‍ച്ചകൂടും. മല്‍സരക്ഷമത തെളിയിക്കുകയാണ് ശ്രീശാന്തിനു മുന്നിലുള്ള വെല്ലുവിളി

ജലജ് സക്സേനയും റോബിന്‍ ഉത്തപ്പയും ഇക്കുറിയും കേരളത്തിനൊപ്പമുണ്ടാകും. ഒരു പിടി യുവതാരങ്ങള്‍ക്ക് അവസരം നല്‍കും‌മെന്നും ടിനു അറിയിച്ചു

MORE IN KERALA
SHOW MORE
Loading...
Loading...