കോവിഡുണ്ടെന്ന് ആരോപിച്ച് വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ടു; പെരുവഴിയിലായി കുടുംബം

homeless
SHARE

കോവിഡുണ്ടെന്ന് ആരോപിച്ച്  തിരുവനന്തപുരത്തെ  വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ട ഹൃദ്രോഗിയായ അച്ഛനും രണ്ടുമക്കളും  കടത്തിണ്ണയില്‍. കൊല്ലം സ്വദേശിയായ രാജുവും മക്കളുമാണ് വീട്ടുടമയുടെ കണ്ണില്‍ചോരയില്ലാത്ത നടപടി  കാരണം പെരുവഴിയിലായത്. ഭക്ഷണത്തിനോ പുതിയ വീട് കണ്ടെത്താനോ പണമില്ലെന്ന് മാത്രമല്ല, കുട്ടികളുടെ പഠനവും  മുടങ്ങി.

ഇത് ജോഷ്വ, ഏഴാം ക്ലാസ് വിദ്യാര്‍ഥി, സഹോദരന്‍ മോശ ഒമ്പതാം ക്ലാസില്‍. ഒാണ്‍ലൈന്‍ പഠനത്തിന്റ പെരുമ പറയുന്ന സര്‍ക്കാര്‍ ഇവരെ മനപൂര്‍വം മറന്നതാകണം. അല്ലെങ്കില്‍ അട‍ഞ്ഞുകിടക്കുന്ന സ്കൂളിന്റെ തിണ്ണയില്‍ ഇവര്‍ക്ക് അന്തിയുറങ്ങേണ്ടി വരില്ലായിരുന്നു. ജോലി തേടിയാണ് രാജു രണ്ടുമക്കളുമായി തിരുവനന്തപുരത്തെത്തിയത്. ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു‌. കൂലിപണിചെയ്തും ഹോട്ടലില്‍ പണിയെടുത്തും കുട്ടികളെ വളര്‍ത്തി. പക്ഷെ ലോക്ഡൗണ്‍ എല്ലാം തകര്‍ത്തു. ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടികള്‍ക്ക് പനി പിടിച്ചതോടെ  വലിയതുറയിലെ ഒറ്റമുറി വാടക വീട്ടില്‍ നിന്നും ഉടമ ഇവരെ ഇറക്കിവിട്ടു. ഫോര്‍ട്ട് സ്കൂള്‍ വരാന്തയിയിരുന്നു പിന്നെ അഭയം. 

സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ഇവര്‍ ദിവസം തള്ളിനീക്കുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും മക്കളെ തനിച്ചുനിര്‍ത്താനാകാത്തതിനാല്‍ രാജുവിന് ജോലിക്ക് പോകാനായിട്ടില്ല.

MORE IN KERALA
SHOW MORE
Loading...
Loading...