മരിച്ചയാളുടെ പെൻഷൻ തട്ടിയെുത്തു; സിപിഎം വനിതാ നേതാവിനെതിരെ പരാതി

moneyloss
SHARE

കണ്ണൂർ, പായം പഞ്ചായത്തിൽ, മരിച്ചയാളുടെ പെൻഷൻ സിപിഎം വനിതാ നേതാവ് തട്ടിയെടുത്തതായി പരാതി. ജനാധിപത്യ മഹിള അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റി അംഗം കെ.പി  സ്വപ്നയ്ക്കെതിരെയാണ് പരാതി. കഴിഞ്ഞ മാർച്ചിൽ മരിച്ച തോട്ടത്താൻ  കൗസു നാരായണൻ്റെ പെന്‍ഷനാണ് തട്ടിയെടുത്തത്.

 കഴിഞ്ഞ മാർച്ച് ഒൻപതിനായിരുന്നു കൗസു നാരായണൻ്റെ മരണം.  ഇത് മറച്ചു വച്ച് കൗസുവിൻ്റെ അഞ്ചു മാസത്തെ പെൻഷൻ തുകയായ 6100 രൂപ ഏപ്രിലിൽ ബാങ്ക് കലക്ഷൻ ഏജൻ്റും, പായം പഞ്ചായത്ത് പ്രസിഡൻ്റ് എൻ. അശോകൻ്റെ ഭാര്യയുമായ സ്വപ്ന ഒപ്പിട്ടു വാങ്ങിയെന്നാണ് കുടുംബത്തിൻ്റെ പരാതി. ഇരിട്ടി റൂറൽ ബാങ്ക് വഴിയാണ് പെൻഷൻ നൽകിയിരുന്നത്. കിടപ്പ് രോഗിയായിരുന്ന കൗസുവിൻ്റെ പെൻഷൻ തുക വീട്ടിലെത്തിച്ച് നൽകുകയായിരുന്നു പതിവ്.

പരാതി ഉയർന്നതോടെ ബാങ്ക് നടത്തിയ പ്രാഥമീക അന്വേഷണത്തിൽ കൗസു നാരായണന്റെ പെൻഷൻ വിതരണം ചെയ്തതായി  രേഖകളിൽ കണ്ടെത്തി.തുക കുടുംബം  ഒപ്പിട്ടുവാങ്ങിയെന്നാണ് ബാങ്കിൽ സ്വപ്ന അറിയിച്ചത്. വീഴ്ചകണ്ടെത്തിയതോടെ

ഇരിട്ടി റൂറൽ ബാങ്ക് കലക്ഷൻ ഏജൻ്റ് സ്ഥാനത്ത് നിന്ന് സ്വപ്നയെ സസ്പൻ്റ് ചെയ്തു. ഇരിട്ടി ഡി വൈ എസ് പിക്ക് 

കൗസുവിൻ്റെ മക്കൾ നൽകിയ പരാതിയിലാണ് പൊലീസ് എഫ് ഐ അർ രജിസ്റ്റർ ചെയ്തത്.പാർട്ടി അംഗത്തിനെതിരെ ഉയർന്ന പരാതിയിൽ സി പി എം നേതൃത്വം അന്വേഷണം നടത്തും. വീഴ്ചകണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നാണ് നേതൃത്വത്തിൻ്റെ ഉറപ്പ്. പരാതി ഒതുക്കി തീർക്കാൻ പാർട്ടി തലത്തിൽ ശ്രമം നടന്നതായും ആക്ഷേപമുണ്ട്.പെൻഷൻ തട്ടിപ്പിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കോൺഗ്രസുംബി ജെ പിയും ആവശ്യപ്പെട്ടു. 

MORE IN KERALA
SHOW MORE
Loading...
Loading...