ഡോക്ടര്‍മാരുടെ കൂട്ടായ്മയില്‍ 'ഡോ. കോവിഡ്'; രോഗികളുടെ മാനസികാവസ്ഥ പ്രമേയമാക്കി ഹ്രസ്വ ചിത്രം

shortfilm
SHARE

കോവിഡ് രോഗികളുടെ മാനസികാവസ്ഥ പ്രമേയമാക്കി ഒരു ഹ്രസ്വ ചിത്രം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ  ഡോക്ടര്‍മാരുടെ കൂട്ടായ്മയാണ് ഡോ. കോവിഡ് എന്ന കുഞ്ഞു സിനിമക്ക് പിന്നില്‍. ഡോക്ടര്‍മാരും  രോഗികളും  തമ്മിലുള്ള സൗഹൃദവും ഈ സിനിമയിലുണ്ട്

ഐസലേഷന്‍ വാര്‍ഡ് എന്നു കേള്‍ക്കുമ്പോള്‍  ഇന്ന് എല്ലാവര്‍ക്കും പേടിയാണ്. എന്നാല്‍ അങ്ങനെ പേടി വേണ്ടെന്നു കാണിച്ചു തരുകയാണ് ഡോ. കോവിഡ് എന്ന കുഞ്ഞു സിനിമ. കോവിഡ് സ്ഥിരീകരിച്ച് ചികില്‍സയിലുള്ള രണ്ടു രോഗികളുടെ മാനസികാവസ്ഥയിലൂടെയാണ് ഈ സിനിമ സഞ്ചരിക്കുന്നത്. 

ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള സൗഹൃദത്തിന്റെ നല്ല കാഴ്ചയും ഇത് സമ്മാനിക്കുന്നു. നിര്‍മല്‍ പാലാഴിയാണ് പ്രധാന വേഷത്തിലെത്തുന്നത്. 

കോവിഡ് രോഗികളെ പരിചരിച്ച് പരിചയമുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പടെ മെഡിക്കല്‍ കോളജിലെ ജീവനക്കാരാണ് ഈ സിനിമയുടെ ഭാഗം. ഡോ അഖില്‍ വിജനാണ് സംവിധാനം. 

മമ്മൂട്ടി ഉള്‍പ്പടെ നിരവധി പേരാണ് ഈ കുഞ്ഞുസിനിമക്ക്  പിന്തുണയുമായി എത്തിയത്.

MORE IN KERALA
SHOW MORE
Loading...
Loading...