തലവേദനയായി കോവിഡ് മാലിന്യം; കോര്‍പ്പറേഷൻ നീക്കങ്ങൾ തടഞ്ഞ് നാട്ടുകാർ

kozhikode
SHARE

കോവിഡ‍് കെയര്‍സെന്ററുകളിലെ മാലിന്യം സംസ്കരിക്കാനാവാതെ കോഴിക്കോട് കോര്‍പ്പറേഷന്‍. മാലിന്യം കത്തിച്ചുകളയാന്‍ പലയിടങ്ങളിലായി നടത്തിയ ശ്രമങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. 

വേങ്ങേരി മാര്‍ക്കറ്റില്‍ വെച്ച് കത്തിച്ചുകളയാനുള്ള നീക്കം ഇന്നലെ രാത്രി  നാട്ടുകാര്‍ തടഞ്ഞു, ഞെളിയന്‍പറമ്പിലും പാവങ്ങാടെ എബിസി സെന്ററിലും സമാനമായി പ്രതിഷേധമുണ്ടായി, ശേഖരിച്ച മാലിന്യങ്ങള്‍ ലോറിയില്‍ തന്നെ കിടക്കുകയാണ്, നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ ഉപയോഗിച്ച സാധനങ്ങളും ഭക്ഷ്യമാലിന്യവും ഉള്‍പ്പെടെയാണ് കുമിഞ്ഞികൂടിയിരിക്കുന്നത്. കത്തിച്ചുകളയുകയല്ലാതെ മറ്റ് നിവര്‍ത്തിയില്ല, പക്ഷെ നാട്ടുകാരുടെ പ്രതിഷേധം കോര്‍പ്പറേഷന് തലവേദനയായി.

കൊറോണ സെന്ററുകളിലെ മാലിന്യം പ്രോട്ടോക്കോളനുസരിച്ച് അണുവിമുക്തമാക്കി കത്തിച്ചു കളയുകയാണ് ചെയ്യേണ്ടത്, മാലിന്യം കത്തുന്നതോടെ വൈറസ് പൂര്‍ണമായി നശിപ്പിക്കപ്പെടുമെന്നും നാട്ടുകാരുടെ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും നഗരസഭയുടെ വിശദീകരണം,പ്രശ്ന പരിഹാരത്തിന് കളക്ടര്‍ യോഗം വിളിച്ചിട്ടുണ്ട്

MORE IN KERALA
SHOW MORE
Loading...
Loading...