ബിജെപിയില്‍ ഗ്രൂപ്പിനൊപ്പം സമാന്തര പ്രവര്‍ത്തനവും; ഒരേ വിഷയത്തില്‍ രണ്ട് പരിപാടികള്‍

BJP1-KOZHIKODE
SHARE

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ ജില്ലയായ കോഴിക്കോട് പാര്‍ട്ടിയില്‍ ഗ്രൂപ്പിനൊപ്പം സമാന്തരപ്രവര്‍ത്തനവും. കൃഷ്ണദാസ് പക്ഷത്തിന് സ്വാധീനമുള്ള ജില്ലയില്‍ മുരളീധര വിഭാഗം പരസ്യമായി സമാന്തര പ്രവര്‍ത്തനം നടത്തുകയാണ്. യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് പ്രഖ്യാപിച്ച ഔദ്യോഗിക പരിപാടിക്ക് പുറമെ ജില്ലയില്‍  മുരളീധരവിഭാഗം ഇന്നലെ സമാന്തര പരിപാടിസംഘടിപ്പിച്ചു. പാര്‍ട്ടി പരിപാടികളിലും ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് േനതാക്കളുടെ സാന്നിധ്യം. 

കോഴിക്കോട് ജില്ലയില്‍ യുവമോര്‍ച്ച ഇന്നലെ ഒരേ വിഷയത്തില്‍ രണ്ട് പരിപാടികള്‍ സംഘടിപ്പിച്ചു,യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്റെ സത്യാഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു പരിപാടി,കെ.സുരേന്ദ്രന്റെ നോമിനിയും യുവമോര്‍ച്ച ജില്ലാവൈസ് പ്രസിഡന്റുമായ ലിബിന്‍ ബാലുശ്ശേരി രാവിലെ സംഘടിപ്പിച്ച പരിപാടി ജില്ലാപ്രസിഡന്റിന്റെ അനുമതിയോടെ ആയിരുന്നില്ല,കൃഷ്ണദാസ് പക്ഷത്തോടൊപ്പമുള്ള ജില്ലാപ്രസിഡന്റ് ടി രനീഷ് വൈകീട്ട് നടത്തിയ പരിപാടിയില്‍ സുരേന്ദ്രവിഭാഗം വിട്ടുനിന്നു.രാവിലെ നടന്ന പരിപാടിയുടെ വിവരങ്ങള്‍ പങ്കുവെച്ച ലിബിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ യുവമോര്‍ച്ച മുന്‍ജില്ലാസെക്രട്ടറി നവജ്യോതിന്റെ കമന്റ് ജില്ലയിലെ സ്ഥിതി പരസ്യമാക്കുന്നതാണ്,ബലിദാനികള്‍ വളര്‍ത്തിയ പാര്‍ട്ടി നിങ്ങള്‍ ഗ്രൂപ്പ് കളിച്ച് നശിപ്പിക്കുമോയെന്നാണ് യുവനേതാവിന്റെ പരസ്യകമന്റ്.യുവമോര്‍ച്ചയില്‍ മാത്രമല്ല പാര്‍ട്ടിയിലും ജില്ലയില്‍ സമാന്തര പരിപാടികള്‍ ശക്തമാണ്,കെ.സുരേന്ദ്രനോടൊപ്പമുള്ള ഒരു സെക്രട്ടറിയും വൈസ്പ്രസിഡന്റും ഉള്‍പ്പെടെ മുരളീധര വിഭാഗം ജില്ലിയിലെ ഔദ്യോഗിക വിഭാഗത്തിന്റെ പരിപാടികളില്‍ പങ്കെടുക്കാറില്ല,

പ്രവാസി വിഷയത്തില്‍ എംടി രമേശ് ജില്ലയില്‍ പങ്കെടുത്ത പരിപാടിയില്‍ നിന്ന് സുരേന്ദ്രവിഭാഗം വിട്ടുനിന്നു,അതേ വിഷയത്തില്‍ കെ.സുേരന്ദ്രന്റെ നേതൃത്വത്തില്‍ ജില്ലയില്‍ മറ്റൊരു പരിപാടി രണ്ട് ദിവസത്തിന് ശേഷം നടന്നു,അതില്‍ ജില്ലാപ്രസിഡന്റ് പങ്കെടുത്തെങ്കിലും ഗ്രൂപ്പ് നേതാവായ വൈസ്പ്രസിഡന്റാണ് പരിപാടിയുടെ ആധിക്ഷ്യം വഹിച്ചത്,കൃഷ്ണദാസ് പക്ഷത്തിന് സ്വാധീനമുള്ള ജില്ലകളില്‍ മുരളീധര വിഭാഗം സമാന്തര പ്രവര്‍ത്തനം നടത്തുന്നു മുരളീധര വിഭാഗത്തിന് സ്വാധീനമുള്ള ജില്ലകളില്‍ തിരിച്ചും സമാന്തര വിഭാഗം ശക്തമാണ്,സംസ്ഥാന തലത്തില്‍ തന്നെ ഇരുവിഭാഗങ്ങള‌ും സമാന്തരമായി പ്രവര്‍ത്തിക്കുകയാണ്,ഏഎന്‍ രാധാകൃഷ്ണനും ശോഭാസുരേന്ദ്രനും എംടി രമേശും ഇപ്പോഴും സംസ്ഥാന പ്രസിഡന്റിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നില്ല

MORE IN KERALA
SHOW MORE
Loading...
Loading...