മലപ്പുറം എടക്കരയിൽ കോഴിക്ക് 50 രൂപ; നാട്ടുകാർ ആഘോഷത്തിൽ

chicken-offer-1
SHARE

കച്ചവടക്കാർ തമ്മിലുള്ള മൽസരം കാരണം മലപ്പുറം എടക്കരയിൽ കോഴി ഇറച്ചി തുച്ഛമായ വിലയ്ക്ക് കിട്ടും. വില കുത്തനെയിടിഞ്ഞതോടെ ആവശ്യക്കാർ അടുത്ത പഞ്ചായത്തുകളിൽ നിന്നുപോലും എടക്കരയിലേക്കെത്തിത്തുടങ്ങി.

ഒരു കിലോ കോഴി ഇറച്ചിക്ക് വില 80 രൂപ. കോഴിക്കാണെങ്കിൽ 50 രൂപ മാത്രം. ജില്ലയിലെ മറ്റിടങ്ങളിലെല്ലാം കോഴി ഇറച്ചിക്ക് 150 രൂപ ഈടാക്കുമ്പോഴാണ് എടക്കരയിലെ ഈ അൽഭുതവില. കച്ചവടക്കാർ തമ്മിലുള്ള മൽസരമാണ് ഇതിനു പിന്നിൽ. വിലയിൽ ഏകീകരണമില്ലാതെ കച്ചവടക്കാരിൽ ചിലർ ഒന്നും രണ്ടും രൂപ കുറച്ച് വിൽക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതിൽ ക്ഷുഭിതനായ ഒരു ഇറച്ചി വ്യാപാരി വില ഒറ്റയടിക്ക് കുറച്ച് വിൽപ്പന ആരംഭിച്ചു. 100ന് മുകളിൽ വില കൊടുത്തു വാങ്ങിയ കോഴികളാണ്  ഇപ്പോൾ 80 രൂപയ്ക്ക് വിറ്റ് തീർക്കുന്നത്

2 ദിവസമായി വാശിപ്പുറത്തുള്ള ഈ കച്ചവടം തുടങ്ങിയിട്ട്. ഇതാടെ സമീപത്തെ കച്ചവടക്കാരും വില കുറച്ച് വിൽക്കാൻ നിർബന്ധിതരായിരിക്കുകയാണ്. നാട്ടുകാർക്കാണെങ്കിൽ ഇറച്ചിവില കുറഞ്ഞതിൻ്റെ സന്തോഷവും. 

MORE IN KERALA
SHOW MORE
Loading...
Loading...