സമൂഹവ്യാപന സാധ്യതയില്ല; കാസർകോട് നിരീക്ഷണം ശക്തമാക്കും

kasargod-wb
SHARE

കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും കാസര്‍കോട് ജില്ലയില്‍ സമൂഹ വ്യാപനത്തിനുളള സാധത്യയില്ലെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍.  

കണ്ണൂരില്‍ രോഗവ്യാപനം വര്‍ധിച്ചതിനാല്‍ ജില്ലാ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു..  മൂന്നാംഘട്ടത്തില്‍ 210 പേര്‍ക്കാണ് കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും, വിദേശരാജ്യങ്ങളില്‍ എത്തിയവര്‍ക്കുമാണ് രോഗബാധ കൂടുതല്‍. സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കുറവായതാണ് ആശ്വാസമുളളത്. സമൂഹവ്യാപനത്തിനുളള സാധ്യതയില്ലെങ്കിലും കണ്ടെയ്മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് മന്ത്രിയുെട നേതൃത്വത്തില്‍ നടന്ന കോവിഡ് അവലോകന യോഗം 

വിലയിരുത്തി. പ്രത്യകിച്ച് കണ്ണൂര്‍ ജില്ലയിലെ സാഹചര്യം മുന്നിലുളളത് കൊണ്ട് ജില്ലാ അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കോവിഡിനൊപ്പം ജില്ലയില്‍ ഡെങ്കിപ്പനിയടക്കമുളള പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യം ഗൗരവതരമാണെന്ന് യോഗം വിലയിരുത്തി. കോവിഡ് 

പ്രതിരോധത്തില്‍ ശ്രദ്ധയൂന്നിയതിനാല്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യം തടയാന്‍ ആദ്യം കഴിഞ്ഞില്ലെന്നും മന്ത്രി പറ‍ഞ്ഞു. നൂറിലേറെ പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചത്.   രോഗവ്യാപനം കൂടുതലുളള മേഖലയില്‍ പ്രതിരോധ നടപടികള്‍ ത്വരിതപ്പെടുത്താനും തീരുമാനമായി. ജനപ്രതിനിധികളും, ജില്ലാ കലക്ടറടക്കമുളള ഉയര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. 

MORE IN KERALA
SHOW MORE
Loading...
Loading...