മുളന്തുരുത്തി ‘ആപ്പ്’ ലോകപ്രശസ്തം; വിഭവവും പാചകവിധിയും വിരൽത്തുമ്പിൽ

app-wb
SHARE

ഫുഡ് ബുക്ക് റെസീപ്പിസും ലൈഫ് പേഴ്സണൽ ഡയറിയും. എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ ജന്മമെടുത്ത ഈ രണ്ട് മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ന് ലോകമെങ്ങും ഹിറ്റാണ്. കോവിഡ് 19 മൂലം വീടിനുള്ളിലും ഒറ്റപ്പെട്ടുമൊക്കെ കഴിഞ്ഞവർക്ക് ആശ്രയവും 

ആശ്വാസവുമൊക്കെയായിരുന്നു ഈ രണ്ട് ആപ്പുകൾ. എൻജിനീയറിങ് കോളേജിൽ സഹപാഠികളായിരുന്ന ജോമിൻ, ശരത്, നിധിൻ, ജെറിഷ് എന്നിവരുടെ ഹിറ്റ് ബൈറ്റ്സ് ടെക്നോളജീസാണ് ഈ ആപ്പുകൾ പുറത്തിറക്കിയത്. 

കൈയ്യിലൊരു ആപ്പിൾ ഫോൺ ഉണ്ടെങ്കിൽ ഫ്രിഡ്ജിലിരിക്കുന്ന പച്ചക്കറിയുടെ ഫോട്ടോ ഫുഡ് ബുക്ക് റെസിപ്പി ആപ്പിലെ ക്യാമറ ഉപയോഗിച്ചെടുത്താൽ ആപ്പ്ളിക്കേഷൻ ഒരു നീണ്ട ലിസ്റ്റ് തരും . ആ പച്ചക്കറി ഉപയോഗിച്ച് പാചകം ചെയ്യാവുന്ന ആയിരകണക്കിന് വിഭവങ്ങളുടെ ലിസ്റ്റ്. വെറുതേ ഒരു ലിസ്റ്റ് 

മാത്രമല്ല, ഇഷ്ടപ്പെട്ട വിഭവം സെലക്ട് ചെയ്താൽ പാചകം ചെയ്യാനുള്ള ചേരുവകളും പാചകവിധിയും ലഭിക്കും. ഇനി സാധാരണ സ്മാർട്ട് ഫോൺ ആണെങ്കിലും വീട്ടിലുള്ള വിഭവങ്ങളുടെ ലിസ്റ്റ് സെലക്ട് ചെയ്ത് ആപ്പിലെ കിച്ചൺ സ്റ്റോറിൽ നൽകിയാൽ മതി, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് 

വിഭവങ്ങളുടെ റെസിപ്പീ വിരൽ തുമ്പിലെത്തും. ഇഷ്ടപ്പെട്ട ഒരു വിഭവം ഉണ്ടാക്കാനുള്ള സാധനങ്ങൾ മേടിക്കണമെങ്കിൽ അതിനു വേണ്ട ഷോപ്പിങ്ങ് ലിസ്റ്റും കിട്ടും. ഉണ്ടാക്കേണ്ട വിഭവത്തിന്റെ ചേരുവകളുടെ അളവും തൂക്കവും വരെ ഫുഡ് ബുക്ക് പറഞ്ഞു തരും. വിവിധ രാജ്യങ്ങളിലെ 30 ലക്ഷത്തിലധികം 

റെസിപ്പീകളാണ് ഈ ആപ്പിലൂടെ ലഭിക്കുന്നത്. എരിവും പുളിയും മധുരവുമൊക്കെയുള്ള വിഭവങ്ങളോട്, ഉപയോക്താവിന്റെ ഇഷ്ടമനുസരിച്ച് പുതിയ വിഭവങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ , ഓരോ ദിവസവും ആപ്പ് ചൂണ്ടി കാണിച്ചു തരും.  വേണമെങ്കിൽ ഉപയോക്താവിന് ഇഷ്ടപ്പെട്ട 

വിഭവങ്ങൾ മറ്റുള്ളവർക്ക് ഷെയർ ചെയ്യാനും തങ്ങളുടെ പുതിയ പാചക പരീക്ഷണങ്ങൾ ആപ്പിൽ വെരിഫിക്കേഷനു ശേഷം അപ്‌ലോഡ് ചെയ്യാനും സാധിക്കും.ഓർമ്മകളും നിത്യജീവിതത്തിന്റെ നാൾവഴികളും ഡയറിയിൽ എഴുതി സൂക്ഷിക്കുന്നവർക്കുള്ള ഡിജിറ്റൽ ഡയറിയാണ് ലൈഫ് പേഴ്സണൽ ഡയറി. ഒരു ഡയറിയിൽ എഴുതുന്ന പോലെ തന്നെ 18ലധികം ഭാഷകളിൽ ഡിജിറ്റലായി ഡയറി എഴുതി സൂക്ഷിക്കാം. കൂടാതെ ഉപയോക്താക്കളുടെ സ്വകാര്യതക്കും 

രേഖകളുടെ സുരക്ഷിതത്വത്തിനും വളരെയധികം പ്രാധാന്യമുണ്ട് ഇതിൽ. ഡാറ്റകൾ ഒരിക്കലും നഷ്ടപ്പെടാത്ത വിധം എൻക്രിപ്റ്റഡ് ഫോമിലും സൂക്ഷിക്കാൻ കഴിയും. ആൻഡ്രോയിഡിന്റെ നൂതന സവിശേഷതയായ ഡാർക്ക് മോഡും ലൈഫ് പേഴ്സണൽ ഡയറി എന്ന ഈ ആപ്പ് പിന്തുണക്കും. കോവിഡ് 

കാലഘട്ടത്തിൽ മാനസിക സമ്മർദ്ദങ്ങളും , ഒറ്റപെടലുകളും ഒഴിവാക്കുന്നതിൽ ഈ ആപ്പ് വളരെയധികം സഹായിച്ചെന്നാണ് ഉപയോക്താക്കളുടെ സാക്ഷ്യം. ഇക്കാലയളവിൽ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലുമായി ഈ ആപ്പ്ളിക്കേഷൻസ് ഡൗൺലോഡ് ചെയ്യുന്നതും കുത്തനെ വർദ്ധിച്ചു. 20 ലക്ഷത്തിലധികം 

പേരാണ് ഈ രണ്ട് ആപ്പുകളും കൂടി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത്. നിലവിൽ നാല്പ്പതോളം ആപ്ലിക്കേഷനുകൾ ഹിറ്റ്സ് ബൈറ്റ് ടെക്നോളജീസ് പുറത്തിറക്കിയിട്ടുണ്ട്. ഒന്നരക്കോടിയിലധികംഡൗൺലോഡ്സ് നേടി കഴിഞ്ഞു 

നാട്ടിൻപുറത്തെ ഈ ഐടി സംരംഭം . കോളേജ് പഠനകാലത്ത് തുടങ്ങി സ്റ്റാർട്ടപ്പ് വില്ലേജിലൂടെ വളർന്ന ഹിറ്റ് ബൈറ്റ്സ് ടെക്നോളജീസ് ഇന്ന് ലക്ഷങ്ങളാണ്  മാസവരുമാനം നേടുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...