പരിശോധനയ്ക്കും വൈദ്യുതി വാഹനങ്ങൾ; സർക്കാർ നിർദേശം പാലിച്ച് മോട്ടോർ വകുപ്പ്

Mvd-Web
SHARE

ചെലവ് കുറയ്ക്കാൻ വൈദ്യുതി വാഹനങ്ങൾ പ്രോൽസാഹിപ്പിക്കണമെന്ന സർക്കാർ നിർദേശം പാലിച്ച് മോട്ടോർ വാഹന വകുപ്പ് . നിരത്തുകളിലെ വാഹന പരിശോധനയ്ക്കായി 66 വൈദ്യുതി വാഹനങ്ങൾ വാടകയ്ക്ക് എടുക്കും. എട്ടു വർഷത്തേക്കാണ് കരാർറോഡപകടങ്ങൾ കുറയ്ക്കാനായി ആ വിഷ്കരിച്ച സേഫ് കേരള പദ്ധതിക്കായാണ്  അനർട്ട് വഴി വൈദ്യുതി കാറുകൾ  വാടകയ്ക്ക് എടുക്കുന്നത്. വാഹന 

പരിശോധനയ്ക്കുള്ള 65 കാറുകൾക്ക്  35000 രൂപ വീതമാണ് പ്രതിമാസ വാടക.  ഇൻഷ്വറൻസും അറ്റകുറ്റപ്പണിയും ടാറ്റാ കമ്പിനി ചെയ്യും. ഡ്രൈവറും ഇന്ധനച്ചെലവും മോട്ടോർ വാഹനവകുപ്പ് വഹിക്കണം. ഒരു തവണ ചാർജ് ചെയ്താൽ 280 മുതൽ 312 കിലോമീറ്റർ വരെ ഓടിക്കാനാകും. സേഫ് കേരള പദ്ധതിയുടെ  സ്റ്റേറ്റ് ലെവൽ ഓഫീസർക്കായി  എടുക്കുന്ന കാറിന് മാസം 50000 രൂപയാണ് വാടക . ഒറ്റ ചാർജിൽ   നാനൂറിലധികം കിലോമീറ്റർ ഓടിക്കാനാകും. 

ഡീസൽ വാഹനങ്ങൾ വാടകയ്ക്ക് എടുത്താൽ  ഒരു ലക്ഷം രൂപ മാസം ചെലവാകുമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റ കണക്ക് കൂട്ടൽ. എല്ലാ ജില്ലകളിലും ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാനും നിശ്ചിത തുക ഈടാക്കി ഇത് പൊതുജനങ്ങൾക്ക് കൂടി തുറന്ന് കൊടുക്കാനും ആലോചനയുണ്ട്.  മറ്റ് കമ്പിനികള 

അപേക്ഷിച്ച് വാടക കുറവായതു കൊണ്ടും വാഹന പരിശോധനയ്കുള്ള ഉപകരണങ്ങൾ ഘടിപ്പിക്കാൻ പര്യാപ്തമായതുകൊണുമാണ് ടാറ്റായുടെ വാഹനങ്ങൾ തിരഞ്ഞെടുത്തതെന്നാണ് ഗതാഗത കമ്മീഷണറുടെ വിശദീകരണം. ഇന്ത്യയിൽ തന്നെ ആദ്യമായാണ് നിയമപാലനത്തിനായി ഇത്രയധികം  വൈദ്യുതി വാഹനം  ഉപയോഗിക്കുന്നതെന്നും മോട്ടോർ വാഹനവകുപ്പ് അവകാശപ്പെടുന്നു

MORE IN KERALA
SHOW MORE
Loading...
Loading...