കാത്തിരുന്ന ഉറപ്പ് കിട്ടി; സമരം പിൻവലിച്ച് ആംബുലൻസ് ജീവനക്കാർ

ambulancestrike-03
SHARE

കാസര്‍കോട് 108 ആമ്പുലന്‍സ് ജീവനക്കാര്‍ ആരംഭിച്ച അനശ്ചിതകാല സമരം പിന്‍വലിച്ചു. ജില്ലാ കലക്ടര്‍ ആമ്പുലന്‍സ് ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ശമ്പള കുടിശിക ഉടന്‍ തീര്‍ക്കാമെന്ന് കരാര്‍ കമ്പനി ഉറപ്പ് നല്‍കി.

ഇന്ന്് രാവിലെ മുതലാണ് കാസര്‍കോട് ജില്ലയില്‍ 108 ആമ്പുലന്‍സ് ജീവനക്കാര്‍ അനശ്ചിതകാല സമരം ആരംഭിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിശ്രമമില്ലാതെ ജോലി ചെയ്യുമ്പോഴും ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്നായിരുന്നു ജീവനക്കാരുടെ പരാതി. ശമ്പളം ലഭിക്കാത്തിനാല്‍ ആമ്പുലന്‍സ് ജീവനക്കാര്‍ സമരത്തിലാണെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ജില്ലാ കലക്ടറുടെ ഇടപടല്‍. ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ശമ്പള കുടിശിക ഉടന്‍ തീര്‍ക്കാമെന്ന് കരാര്‍ കമ്പനി ഉറപ്പ് നല്‍കിയതോടെ സമരം പിന്‍വലിക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ജീവനക്കാര്‍ സമരം പിന്‍വലിച്ചത്. ശമ്പളം ലഭിക്കാത്തതിനാല്‍ വലിയ പ്രതിസന്ധിയായിരുന്നു ജീവനക്കാര്‍ക്കുണ്ടായിരുന്നത്.  

പതിനാല് ആമ്പുലന്‍സുകളാണ് ജില്ലയില്‍ സര്‍വീസ് നടത്തുന്നത്.  അമ്പതോളം ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. ശമ്പള കുടിശിക തീര്‍ക്കാമെന്ന് പറയുമ്പോഴും പിഎഫ്ടക്കമുളള ആനുകൂല്യങ്ങളുെട കാര്യത്തില്‍ തീരുമാനമായിട്ടില്ല.  

MORE IN KERALA
SHOW MORE
Loading...
Loading...