‘ഇനിയും തുറന്നില്ലെങ്കിൽ പട്ടിണിയിലാകും’; ഡ്രൈവിങ് സ്കൂളുകൾ പ്രതിസന്ധിയിൽ

driving-wb
SHARE

ലോക്ഡൗണില്‍ പ്രവര്‍ത്തനാനുമതി ഇല്ലാത്തതിനാല്‍ സംസ്ഥാനത്തെ മോട്ടോര്‍ ഡ്രൈവിങ് സ്കൂളുകാര്‍ ദുരിതത്തില്‍. ഇനിയും തുറക്കാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ കുടുംബങ്ങള്‍ പട്ടിണിയിലാകുമെന്ന് ഡ്രൈവിങ് സ്കൂളുകാര്‍ പറയുന്നു.

കോവിഡിന്‍റെ ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ഡ്രൈവിങ് സ്കൂളുകള്‍ തുറന്നിട്ടില്ല. ഡ്രൈവിങ് ടെസ്റ്റും ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ഈ മേഖലയെ ആശ്രയിക്കുന്ന നൂറുകണക്കിനു കുടുംബങ്ങള്‍ സംസ്ഥാനത്തുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനത്തെ ആശ്രയിച്ചാണ് ഇവരുടെ ഉപജീവനം. ലോക്ഡൗണ്‍ ഇളവുകളില്‍ ഇതുവരെയും ഡ്രൈവിങ് സ്കൂള്‍ ഉള്‍പ്പെട്ടിട്ടില്ല. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കണ്ണീര് കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നാണ് ആവശ്യം. പലയിടങ്ങളിലും ഇക്കാര്യം ചൂണ്ടിക്കാട്ടി സമരത്തിനിറങ്ങിയിട്ടും തീരുമാനമായിട്ടില്ല. 

ഡ്രൈവിങ് പഠിക്കാന്‍ സഹായം തേടി ഒട്ടേറെ പേര്‍ സമീപിക്കുന്നുണ്ട്. പക്ഷേ, സര്‍ക്കാരിന്റെ അനുമതി ഇല്ലാത്തതിനാല്‍ തുറന്നു പ്രവര്‍ത്തിക്കാനും കഴിയില്ല. ലേണേഴ്സ് ടെസ്റ്റും ഡ്രൈവിങ് ടെസ്റ്റും ഉടന്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ ഡ്രൈവിങ് സ്കൂളുകാരുടെ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്.

MORE IN KERALA
SHOW MORE
Loading...
Loading...