ഓൺലൈൻ ക്ലാസുകൾ രണ്ടാംഘട്ടം; ബദലൊരുക്കാനാവാതെ വയനാട്

online-wb
SHARE

സംസ്ഥാനത്ത് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ഒാണ്‍ലൈന്‍ ക്ലാസുകളുടെ രണ്ടാം ഘട്ടം പുരോഗമിക്കുന്നു. ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് കൂടി സഹായകമാകുന്ന തരത്തിലാണ് ഒാണ്‍ലൈന്‍ ക്ലാസുകള്‍. വയനാട് ജില്ലയിലെ പിന്നോക്ക ആദിവാസി മേഖലകളില്‍ രണ്ടാം ഘട്ടമായിട്ടും എല്ലാ വിദ്യാര്‍ഥികള്‍ക്കും ബദല്‍ സൗകര്യങ്ങള്‍ ഒരുക്കാനായിട്ടില്ല. 

ഒന്നാം ഘട്ടത്തില്‍ നിരവധി കുട്ടികള്‍ ഒാണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പുറത്തായിരുന്നു.തദ്ദശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ജനപ്രതിനിധികളും ക്രമീകരിച്ച പഠനമുറികളിലേക്ക് കുട്ടികള്‍ നേരത്തെ തന്നെ എത്തിയിരുന്നു.വീടുകളില്‍ സൗകര്യങ്ങള്‍ ഇല്ലാത്ത ഉള്‍പ്രദേശങ്ങളിലെ കുട്ടികള്‍ക്കാണ് ഇത്തരം മുറികളൊരുക്കിയത്. പതിനൊന്നാം ക്ലാസ് ഒഴികെയുള്ള പാഠഭാഗങ്ങള്‍ രാവിലെ എട്ടരയ്ക്ക് ആരംഭിച്ചു.

പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തെ നടന്ന ക്ലാസുകളെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ ഉള്‍ക്കൊണ്ടാണ് രണ്ടാം ഘട്ടം.ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ക്ക് സഹായകരമാകുന്ന തരത്തിലാണ് ക്ലാസുകള്‍.ശനി ഞായര്‍ ദിവസം പുനസംപ്രേഷണമുണ്ടാകും. വിഎച്ച്എസ് സി രണ്ടാം വര്‍ഷക്കാര്‍ക്കും തമിഴ് കന്നഡ മീഡിയക്കാര്‍ക്കുളള ക്ലാസുകള്‍ 17 മുതല്‍ യൂട്യൂബ് വഴി സംപ്രേഷണം ചെയ്യും.രണ്ടായിരത്തി എഴുന്നൂറ് കുട്ടികള്‍ക്ക് സൗകര്യമില്ല എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പറയുന്നെങ്കിലും യാഥാര്‍ഥ കണക്ക് ഇതില്‍ക്കൂടുതല്‍ വരും. 

വയനാട് പോലുള്ള ജില്ലകളിലെ വൈദ്യുതിയും ഇന്റര്‍നെറ്റും ഇല്ലാത്ത പിന്നോക്ക മേഖലകളിലെ കുട്ടികള്‍ ക്ലാസുള്‍ക്ക് പുറത്താണ്.

ഇവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ബദല്‍ സംവിധാനമെത്തിക്കാനുള്ള ശ്രമം നടന്നുവരുകയാണെന്ന് വിവിധ വകുപ്പുകള്‍ പറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...