മറികടന്ന നിയമനം വൈദ്യുതി ഭവനിലും; നിബന്ധനകള്‍ പാലിച്ചെന്ന് കെഎസ്ഇബി

kseb-wb
SHARE

എംപ്ലോയ്മെൻ് എക്സ്ചേഞ്ചിനെ മറികടന്ന് വൈദ്യുതി ഭവനിൽ കുടുംബശ്രീയിൽ നിന്ന് താൽക്കാലിക ജീവനക്കാരെ  നിയമിക്കാൻ  കെഎസ്ഇബി നീക്കം  തുടങ്ങി .  ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെയും  ഹെൽപ്പർമാരെയുമാണ്  കുടുംബശ്രീ വഴി താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കാൻ പോകുന്നത്. സർക്കാർ നിബന്ധനകൾ പാലിച്ചാണ് താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നതെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രതികരണം

വൈദ്യുതി ബോർഡിലെ നിയമനങ്ങൾ  പിഎസ്സി വഴിയാണ് . താൽക്കാലിക ജീവനക്കാരെ ആണെങ്കിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി എടുക്കണമെന്നാണ് ചട്ടം  . എന്നാൽ ഇതെല്ലാം മറികടന്നാണ് കുടുംബശ്രീ വഴി താൽക്കാലിക നിയമനം സർക്കാർ  നടത്തുന്നത്.  ഡാറ്റാ എൻട്രി 

ഓപ്പറേറ്റർ മാർക്ക് പ്രതിദിനം 750 രൂപയും ഹെൽപ്പർ മാർക്ക് 465 ആണ് ശമ്പളം കൊടുക്കുന്നത് . ഇതിനായി ഒരു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത് . വൈദ്യുതിബോർഡ് അനുമതിയില്ലാതെയാണ് കുടുംബശ്രീ വഴി  താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ  സർക്കാർ ശ്രമം . .അംഗീകൃത രീതിയിലുള്ള ടെൻഡർ പോലും പരിഗണിക്കാതെയാണ് കുടുംബശ്രീക്ക് ഇതിൻറെ ചുമതല നൽകിയത് .എന്നാൽ ചട്ടങ്ങൾ പാലിച്ചാണ് താലിക്കാലികക്കാരെ നിയമിക്കുന്നതെന്ന് കെഎസ്ഇബി ചെയർമാൻ പറഞ്ഞു. ഓരോ വർഷവും താല്ക്കാലികക്കാരുടെ കരാർ പുതുക്കുന്ന പ്രക്രിയയാണ് നടക്കുന്നത്. 

സ്ഥിരനിയമനക്കാരുടെ പോസ്റ്റിലാണ്  എംപ്ലോയിമെൻ് എക്സ്ചേഞ്ച്  വഴി നിയമിക്കുന്നതെന്നും കെ എസ് ഇ ബി ചെയർമാൻ പറഞ്ഞു

MORE IN KERALA
SHOW MORE
Loading...
Loading...