ഇടതുമുന്നണി വിട്ട് എങ്ങോട്ടുമില്ല; അഭ്യുഹങ്ങൾ നിഷേധിച്ച് ആർ.ബാലകൃഷ്ണപിള്ള

കേരള കോൺഗ്രസ് ബി എൽഡിഎഫ് വിടുന്നുവെന്ന അഭ്യുഹങ്ങൾ നിഷേധിച്ച് ആർ.ബാലകൃഷ്ണപിള്ള. പാർട്ടി മന്ത്രി സ്ഥാനം ഇതുവരെ ആവശ്യപെട്ടില്ലെന്ന് കെ.ബി.ഗണേഷ് കുമാറും പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിക്കുകയാണെന്നും ഇരുവരും ആരോപിച്ചു.

ഒരിക്കൽ കൂടി ആർ.ബാലക്യഷ്ണ പിള്ള നിലപാട് വ്യക്തമായി. ഇടതിനൊപ്പം ഉറച്ച് തന്നെ. UDF ൽ ലഭിക്കാത്ത അംഗീകരങ്ങൾ ഇപ്പോൾ കിട്ടുന്നുണ്ട്. അച്ഛന്റെ അതേ അഭിപ്രായമാണ് മകനും പാർട്ടിയുടെ ഏക എം എൽ എയുമായ കെ.ബി.ഗണേഷ് കുമാറിനും.

തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ വിവാദങ്ങൾ. കേരള കോൺഗ്രസുകളുടെ ലയനം ആഗ്രഹിക്കുന്നില്ല. സംസ്ഥാ സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനം ലോകത്തിന് മാത്യകയാണ്. വിദേശ മദ്യവിൽപന മുൻപത്തെ പോലെയാക്കണം.ഓൺ ലൈൻ പഠനം അപ്രായോഗികമാണെന്നും അടുത്ത മാസമെങ്കിലും സ്കൂൾ തുറക്കണമെന്നും സംയുക്ത വാർത്താ സമ്മേളനത്തിൽ ഇരുവരും ആവശ്യപ്പെട്ടു.