കടിച്ച മൂർഖനെയും കൊണ്ട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി; പരിഭ്രാന്തരായി ജീവനക്കാർ

cobra2
SHARE

തന്നെ കടിച്ച മൂർഖൻ പാമ്പിനെയും കൊണ്ട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ ആൾ ജീവനക്കാർക്കിടയിൽ പരിഭ്രാന്തി പടർത്തി. കള്ളിമടയിലെ സൗന്ദരരാജനാണ് പാമ്പുമായി ആശുപത്രിയിലെത്തിയത്. സൗന്ദരരാജൻ ശൗരിപാളയത്തെ കൂട്ടുകാരന്റെ വീട്ടിലെത്തിയപ്പോഴാണ് സമീപത്തെ വീട്ടിൽ മൂർഖൻ പാമ്പ് കയറിയത്.

പാമ്പിനെ പിടിക്കാനുള്ള ശ്രമത്തിനിടെ സൗന്ദരരാജനു കടിയേറ്റു. പാമ്പിനെ പിടിച്ച് പ്ലാസ്റ്റിക് സഞ്ചിയിലാക്കിയ സൗന്ദരരാജൻ സഞ്ചിയുമായി ആശുപത്രിയിലെത്തി. പാമ്പിനെ പുറത്തെടുത്ത് കാണിച്ചതും ആശുപത്രി ജീവനക്കാർ പരിഭ്രാന്തിയിലായി. തുടർന്ന് പാമ്പിനെ സഞ്ചിയിലാക്കി സെക്യൂരിറ്റി ജീവനക്കാരെ ഏൽപിച്ചു. വനം വകുപ്പ് ജീവനക്കാരെത്തി പാമ്പിനെ കാട്ടിൽ വിട്ടയച്ചു. സൗന്ദരരാജൻ ആശുപത്രിയിൽ ചികിത്സയിലാണ്.

MORE IN KERALA
SHOW MORE
Loading...
Loading...