കുടുംബകലഹം: കൈഞെരമ്പു മുറിച്ച് യുവാവ് കിണറ്റിൽ ചാടി

suicide-attempt
SHARE

പെരുമ്പാവൂർ: കുടുംബകലഹത്തെ തുടർന്നു കൈഞെരമ്പു മുറിച്ച് കിണറ്റിൽ ചാടിയ യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു. അല്ലപ്ര സ്വദേശിയാണ് 35 അടി താഴ്ചയും 12 അടി വെള്ളവുമുള്ള കിണറ്റിൽ ചാടിയത്. ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്തുമ്പോൾ നാട്ടുകാർ നൽകിയ കയറിൽ പിടിച്ചു നിൽക്കുകയായിരുന്നു യുവാവ്.

സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യു ഓഫിസർ ഷാനവാസ് കിണറ്റിലിറങ്ങി യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. സേനാംഗങ്ങളായ ഷാജി, സജാദ്, ഷമീർ , രാകേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

MORE IN KERALA
SHOW MORE
Loading...
Loading...