ലോക്ക് ഡൗണിൽ ഇന്റര്‍നെറ്റ് ഉപയോഗം വർധിച്ചു; ടവറുകളില്ല; ജനസമ്മതം തേടി കമ്പനികൾ

tower
SHARE

വീട്ടിലിരുന്നുള്ള ജോലിയും ഓണ്‍ലൈന്‍ ക്ലാസുകളുമെല്ലാം വ്യാപകമായതോടെ ഇന്റര്‍നെറ്റ് ഉപഭോഗം കുത്തനെ കൂടി. എന്നാല്‍ ഈ അധിക ആവശ്യം കൈകാര്യം ചെയ്യുന്നതിനുള്ള ടവറുകള്‍ നിലവില്‍ സംസ്ഥാനത്തില്ല. പതിനായിരം ടവറുകളെങ്കിലും പുതിയതായി സ്ഥാപിച്ചാല്‍ മാത്രമെ ഇന്റനെറ്റ് സേവനങ്ങള്‍ സുഗമമാവു എന്നാണ് സേവനദാതാക്കളുടെ പക്ഷം. സര്‍ക്കാര്‍ ഒപ്പമുണ്ടെങ്കിലും ജനങ്ങള്‍ സമ്മതിക്കണമെന്നാണ് ഇവര്‍ പറയുന്നത്. 

വര്‍ക്ക് ഫ്രം ഹോം, വീഡിയോ കോള്‍, ടെലി മെഡിസിന്‍ ഇപ്പോഴിതാ ഓണ്‍ലൈന്‍ പഠനം. ഇതെല്ലാം ചെയ്യാന്‍ ഒച്ചിഴയും വേഗത്തിലുള്ള ഇന്‍ര്‍നെറ്റാണ് സംസ്ഥാനത്ത് പലയിടത്തും. പഠനം സുഖമമാാക്കാന്‍ നെറ്റ് സിഗ്നല്‍ കിട്ടാനായി പുരപ്പുറത്ത് കയറിവര്‍ വരെ വൈറലായി. 

ആവശ്യങ്ങള്‍ അനുദിനംവര്‍ധിപ്പിക്കുന്നതൊപ്പം,, അതിവേഗത്തിലുള്ള  ഇന്റര്‍നെറ്റും ലഭിക്കണമെങ്കില്‍ ഉള്‍പ്രദേശങ്ങളിലടക്കം മൊബൈല്‍ ടവറുകളുടെ എണ്ണം വര്‍ധിപ്പികുയോ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വലിക്കുകയോ അല്ലാതെ രക്ഷയില്ലെന്ന് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ വ്യക്തമാക്കുന്നു,.

ഇന്റര്‍നെറ്റ് ഉപയോഗം പതിന്‍മടങ്ങ് വര്‍ധിച്ചിട്ടും ആവശ്യത്തിന് ടവറുകളോ..ഒഎഫ്സി കേബിളുകളോ ഇല്ല,. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കാന്‍ എല്ലായിടത്തും സാധിക്കില്ല, അവിടങ്ങളിലെങ്കിലും ഉടന്‍ ടവര്‍ സ്ഥാപിച്ചാല്‍ മാത്രമെ ഇന്റനെറ്റ് സേവനങ്ങള്‍ സുഗമമാവു എന്നാണ് ഇവരുടെ പക്ഷം..

MORE IN KERALA
SHOW MORE
Loading...
Loading...