ലോക്ക് ഡൗണിൽ അച്ഛന് കൂലിപ്പണി ഇല്ലാതായി, ടിവി നന്നാക്കാനായില്ല; ദേവികയുടെ ജീവന്റെ വില

malappuram-suicide-23
SHARE

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യചെയ്തത് സാംസ്ക്കാരിക കേരളത്തിന്റെ നൊമ്പരമായി. എല്ലാകുട്ടികളും ഒാൺലൈൻ ക്ലാസിന്റെ സന്തോഷം പങ്കുവയ്ക്കുന്ന സമയത്താണ് ദേവികയുടെ സങ്കടകരമായ മരണം. 

ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടും പങ്കെടുക്കാൻ പറ്റാത്തതിന്‍റെ വിഷമം മകൾ പങ്കുവെച്ചിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു. വീട്ടിലെ ടി.വി പ്രവർത്തിക്കാത്തതും സ്മാർട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നു. സെക്കന്റ്ഹാൻഡ് ടിവിയായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ഒരുമാസമായി ടിവി കേടായിരുന്നു. അച്ഛൻ കൂലിപ്പണിക്കാരനാണ്. ലോക്ക്ഡൗണിൽ പണിയില്ലാതായതും ടിവി നന്നാക്കുന്നത് നീണ്ടുപോകാൻ കാരണമായി.

രണ്ട് ദിവസമായി ടിവി ഇല്ലെന്ന് പറഞ്ഞ് ദേവിക സങ്കടം പറഞ്ഞിരുന്നു. സ്കൂൾ തുറക്കുമ്പോഴേക്കും ടിവിനന്നാക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. അടുത്തുള്ള വീടട്ിൽ പോയി ടിവികാണാം എന്നു പറഞ്ഞ് ആശ്വസിപ്പിച്ചിരുന്നതായും കുട്ടിയുടെ അമ്മപറയുന്നു. എന്നാൽ അവരൊന്നും നമ്മളെ വിളിച്ചില്ലല്ലോ എന്നായിരുന്നു ദേവികയുടെ മറുപടിയെന്നും അമ്മ ഒാർക്കുന്നു.

കുട്ടിയെ ഉച്ചമുതൽ കാണാതായിരുന്നു. വീടിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് തീകൊളുത്തി മരിക്കുകയായിരുന്നു.അടുത്തവീട്ടിൽ പോയിക്കാണും എന്നാണ് കരുതിയത്. പിന്നീടാണ് വൈകുന്നേരത്തോടെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ മണ്ണെണ്ണ കുപ്പിയും കൊണ്ടുപോയാണ് തീകൊളുത്തിയത്.

കുട്ടിക്ക് മറ്റ് വിഷമങ്ങൾ ഒന്നുമില്ലായിരുന്നുവെന്ന് മാതാവ് പറഞ്ഞു. മുത്തശ്ശിയോടൊണ് ടിവിയില്ലാത്തതിന്റെ സങ്കടം പറഞ്ഞിരുന്നുത്. സ്മാർട്ട് ഫോണും വീട്ടിലില്ലായിരുന്നു. 10 ാം ക്ലാസിലാണെന്നതും നന്നായിപഠിക്കണമെന്നുള്ള ആശങ്കയും കുട്ടിയെ അലട്ടിയിരുന്നു. 

അയ്യങ്കാളി സ്കോളർഷിപ്പൊക്കെ നേടിയ കുട്ടിയായിരുന്നു. കഴിഞ്ഞദിവസം പിതാവ് സ്കൂളിൽ പോയപ്പോൾ അധ്യാപകർ വീട്ടിൽ ടിവി ഉണ്ടോയെന്ന് അന്വേഷിച്ചിരുന്നു. ടിവി കേടായ വിവരം പിതാവ് അധ്യാപകരോട് പങ്കുവച്ചിരുന്നു. വിഷമിക്കണ്ട പരിഹാരം ഉണ്ടാകുമെന്ന് അധ്യാപകർ പറഞ്ഞിരുന്നതായും പിതാവ് വ്യക്തമാക്കി. 

MORE IN KERALA
SHOW MORE
Loading...
Loading...