ബസിൽ പുസ്തകം വീടുകളില്‍ എത്തിച്ച് സ്കൂൾ അധികൃതർ‍‍; മനസ്സുനിറച്ച മാതൃക

school-bus-book
SHARE

കോവിഡ് പ്രതിസന്ധി മൂലം ക്ലാസുകൾ ഓൺലൈനാക്കി. എന്നാൽ കുട്ടികളുടെ കയ്യിൽ പുസ്തകം വേണ്ടേ? കുട്ടികൾക്കുള്ള പുസ്തകങ്ങൾ വീട്ടിലെത്തിച്ച് വീണ്ടും മാതൃക കാട്ടുകയാണ് തിരുവനന്തപുരം കോട്ടൻഹിൽ എൽപി സ്‌കൂൾ അധികൃതർ. അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് വിദ്യാർഥികൾക്കുള്ള പുസ്തകം ഓരോ കുട്ടിയുടെയും വീട്ടിലെത്തിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു ആദ്യ വിദ്യാർഥിക്ക് പുസ്തകം കൈമാറി.

കുട്ടികൾക്കുള്ള ഈ വർഷത്തെ പാഠപുസ്തകം ജൂൺ ഒന്നിന് തന്നെ വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയെന്ന ആലോചനക്കൊടുവിലാണ് സ്‌കൂൾ അധികൃതർ നേരിട്ട് വിതരണമേറ്റെടുത്തത്. അധ്യാപകർ അടങ്ങുന്ന സംഘം സ്കൂൾ ബസിൽ വിദ്യാർഥികളുടെ വീട്ടിലെത്തി പുസ്തകം കൈമാറി. 

പുത്തൻ രീതികളുമായി പുതിയ പഠന വർഷത്തിന് ഇന്ന് തുടക്കമായത്. സ്കൂൾ പാഠങ്ങൾ ടി.വി.ചാനലിലൂടെയും കോളജ് ക്ലാസുകൾ ഓൺലൈനായുമാണ് വിദ്യാർഥികളിലേക്കെത്തുക. ഓണ്‍ലൈന്‍ സൗകര്യമില്ലാത്തവര്‍ക്ക് പഠനത്തിന് പകരം സംവിധാനം ഒരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് മനോരമ ന്യൂസിനോട് പറഞ്ഞു. ഇതിന് തദേശസ്ഥാപനങ്ങളുടെ സഹകരണം തേടുമെന്നും മന്ത്രി വ്യക്തമാക്കി.

കുരുന്നുകളുടെ കളിചിരികളും പിണക്കങ്ങളുമില്ലാതയുമായിരുന്നു  പുതിയ അധ്യയനവര്‍ഷത്തിന് തുടക്കം.  സംസ്ഥാന സിലബസ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിക്ടേ്ഴ്സ് ചാനല്‍വഴി അരമണിക്കൂര്‍ വീതമുളള ക്ലാസുകളാണ് തുടങ്ങിയത്. രാവിലെ എട്ടരയ്ക്ക് പ്ലസ്ടു ഇംഗ്ലീഷ് ക്ലാസ് സംപ്രേഷണം ചെയ്തുകൊണ്ടായിരുന്നു പുതിയ ശൈലിയുടെ തുടക്കം.

MORE IN KERALA
SHOW MORE
Loading...
Loading...