മാറ്റത്തിന് തുടക്കംകുറിച്ച് സി.ബി.എസ്.ഇയും; ക്ലാസുകള്‍ ലളിതം സുന്ദരം

cbse-virtual-01
SHARE

വലിയ മാറ്റത്തിന് തുടക്കംകുറിച്ചാണ് സി.ബി.എസ്.ഇയുടെ ഒാണ്‍ലൈന്‍ ക്ളാസുകളും മുന്നോട്ടുപോകുന്നത്. മൊൈബലും ലാപ്ടോപുമടക്കമുള്ള സംവിധാനങ്ങളെ അതിശയോക്തിയില്ലാതെ സമീപിക്കുന്ന തലമുറയ്ക്ക് മുന്നില്‍ ഒാണ്‍ലൈന്‍ ക്ളാസുകള്‍ ലളിതമായിരുന്നു.

നന്ദിത ഇക്കുറി പത്തിലാണ്. പക്ഷെ പത്തിന്റെ പിരിമുറുക്കമൊന്നുമില്ല . പത്തെന്ന് കേട്ടാല്‍ പഠനത്തിന് പിരിമുറുകുന്ന പഴയകാലവുമല്ല പഴയ കുട്ടികളുമല്ല. പുതിയ സാഹചര്യത്തില്‍ ഒാണ്‍ലൈനിലേക്ക് മാറിയ ക്ളാസ്മുറിയില്‍ നന്ദിത ചേരുന്നത് വീട്ടിലെ തീന്‍മേശയില്‍ നിവര്‍ത്തിവച്ച ലാപ്ടോപിലാണ്. വീട്ടിലെ സുരക്ഷിതത്വത്തില്‍ പത്താം ക്ളാസുകാരിയുടെ പഠനത്തില്‍ വീട്ടുകാരും സംത‍ൃപ്തരാണ്.

ഒാണ്‍ലൈന്‍ ക്ളാസുകളില്‍ അധ്യാപകരില്‍നിന്ന് കൂടുതല്‍ ശ്രദ്ധ കിട്ടുന്നുണ്ടെന്നാണ് പലരുടെയും വ്യക്തിപരമായ വിലയിരുത്തല്‍. യൂണിഫോം ധരിച്ചുതന്നെ ഒാണ്‍ലൈന്‍ ക്ളാസുകളിലെത്തണമെന്ന വ്യവസ്ഥയ്ക്കെതിരെ ചില എതിര്‍ശബ്ദങ്ങളുണ്ടെങ്കിലും അതില്‍ തെറ്റില്ലെന്ന അഭിപ്രായമാണ് ഭൂരിപക്ഷം രക്ഷിതാക്കള്‍ക്കുമുള്ളത്.

.

MORE IN KERALA
SHOW MORE
Loading...
Loading...