ട്രെയിന്‍ റദ്ദാക്കി; എത്തിയ അതിഥിതൊഴിലാളികള്‍ പ്രതിസന്ധിയിലായി

EMPLOY-03
SHARE

ട്രെയിന്‍ റദ്ദായതോടെ നാട്ടില്‍ പോകാനായി പത്തനംതിട്ട കണ്ണങ്കരയില്‍ എത്തിയ അതിഥിതൊഴിലാളികള്‍ പ്രതിസന്ധിയിലായി. റവന്യുവകുപ്പിന്റെ അറിയിപ്പനുസരിച്ച് താമസസ്ഥലം ഒഴിഞ്ഞെത്തിയ നൂറിലധികം തൊഴിലാളികളാണ് പെരുവഴിയിലായത്. രാവിലെ മുതല്‍ തൊഴിലാളികള്‍ കാത്തിരുന്നെങ്കിലും ഉച്ചയോടെ ഉദ്യോഗസ്ഥനെത്തി ട്രെയിന്‍ റദ്ദാക്കിയത് അറിയിക്കുകയായിരുന്നു.

 രാവിലെ പത്തുമണിയ്ക്ക് കണ്ണങ്കര സ്കൂളില്‍ എത്തണമെന്നാണ് അതിഥി തൊഴിലാളികളെ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്. അതനുസരിച്ച് രാവിലെ മുതല്‍ തൊഴിലാളികള്‍ കാത്തിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ എത്തിയില്ല. ഒരുമണിയോടെ ഒരുദ്യോഗസ്ഥനെത്തി ട്രെയിന്‍ റദ്ദാക്കിയതായി അറിയിച്ചു. താമസിക്കുന്ന സ്ഥലം വെക്കേറ്റ് ചെയ്തെത്തിയവര്‍ അതോടെ പ്രതിസന്ധിയിലായി

ഇന്ന് കണ്ണങ്കര സ്കൂളില്‍ തങ്ങാനും ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചു. ഭക്ഷണവും താമസ്ഥലവുമില്ലാതയതോടെ അതിഥി തൊഴിലാളികള്‍ കണ്ണങ്കര സ്കൂളില്‍ സംഘടിച്ചിരിക്കുകയാണ്. രാവിലെ നാട്ടില്‍ പോകണമെന്ന ആവശ്യവുമായി ഇരുനൂറിലധികം പേര്‍ ഏനാത്തും സംഘടിച്ചിരുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...