കൊച്ചി മെട്രോ ഒന്നാംഘട്ടം പൂര്‍ത്തിയായി; ആലുവ മുതല്‍ പേട്ടവരെ

metrofirstface-03
SHARE

ആലുവ മുതല്‍ പേട്ടവരെ നീളുന്ന കൊച്ചി മെട്രോ ഒന്നാംഘട്ടം പൂര്‍ത്തിയായി . തൈക്കൂടം മുതല്‍ പേട്ടവരെയുള്ള അവസാന റീച്ചിനും റയില്‍വേ സേഫ്റ്റി കമ്മിഷണര്‍ അംഗീകാരം നല്‍കി. ഡിഎംആര്‍സിയുടെ നിര്‍മാണ കരാറും ഇതോടെ പൂര്‍ത്തായിയി .

1.33കിലോമീറ്റര്‍ മാത്രമകലയെയാരുന്നു കൊച്ചി മെട്രോയുടെ പൂര്‍ത്തീകരണം . ഒടുവില്‍ അതിനും അംഗീകാരം. ട്രാക്കും  ,  വൈദ്യുതീകരണവും സിഗ്നിലിങ്ങും സ്റ്റേഷനുമെല്ലാം പരിശോധിച്ച  റയില്‍വേ സേഫ്റ്റി കമ്മിഷണര്‍  കെ മനോഹരന്‍  മെട്രോ സര്‍വീസ് നടത്തുന്നതിനുള്ള സാങ്കേതിക അനുമതിയും നല്‍കി. പേട്ട സ്റ്റേഷന്‍റെ മിനുക്കു പണികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഒന്നോ രണ്ടോ ദിവസം കൊണ്ട് അതും പൂര്‍ത്തിയാകും. മല്‍സ്യബന്ധനം എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ചമ്പക്കര കായലിനോട് ചേര്‍ന്നുള്ള പേട്ട സ്റ്റേഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. മൂന്നര വര്ഷം കൊണ്ട് നിര്‌മാണം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ട ഒന്നാം ഘട്ടത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകാന്‍ ഏഴു വര്‍ഷം വേണ്ടി വന്നു. 2013 ജൂണിലാണ് മെട്രോയുടെ നിര്‍മാണം തുടങ്ങിയത്. പേട്ട സ്റ്റേഷന്‍ തയാറാകുന്നതോടെ  കൊച്ചി മെട്രോയ്ക്ക് 25 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 22 സ്റ്റേഷനുകളാകും. DMRCയുടെ മേല്‍നോട്ടത്തിലായിരുന്നു ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ജൂണ്‍ ഒന്നിന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ അവസാന തീരുമാനം എടുക്കും. 

MORE IN KERALA
SHOW MORE
Loading...
Loading...