2020ലും പെയ്തിറങ്ങുമോ ദുരിതം? തീവ്രമഴയിൽ കരുതലുമായി സർക്കാർ

INDIA-WEATHER-MONSOON
SHARE

രണ്ടായിരത്തി ഇരുപതിലും കേരളത്തില്‍ പെരുമഴയുണ്ടാകുമോ?  മണ്‍സൂണ്‍കാലത്ത് സാധാരണ ലഭിക്കേണ്ട മഴകിട്ടുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മറുപടി. എന്നാല്‍  തീവ്രമഴക്കുള്ള സാധ്യതകള്‍ തള്ളിക്കളയരുതെന്ന മുന്നറിയിപ്പു നല്‍കുന്ന ശാസ്ത്രജ്ഞരും ഉണ്ട്. മുന്‍കരുതലെടുക്കാന്‍  തയ്യാറെടുക്കുകയാണ് സര്‍ക്കാരും. 

ഒരോമഴക്കാലത്തെയും എത്ര ആശങ്കയോടെയാണ് കേരളം കാണുന്നതെന്നതിന് ഉദാഹരണമാണ് മുഖ്യമന്ത്രിയുട  വാക്കുകള്‍. സാധരാണ മഴക്കാലമായിരിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് പറയുമ്പോഴു പ്രളയത്തിനിടയാക്കും വിധമുള്ള കൂമ്പാരമേഘങ്ങളുടെ രൂപീകരണം, ന്യൂനമര്‍ദ്ദങ്ങള്‍ എന്നിവ  വളരെ നേരത്തെ അറിയാനാകില്ലെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. അതിനാല്‍ കാലവര്‍ഷം തുടങ്ങുമ്പോഴെ ജാഗ്രതപുലര്‍ത്തേണ്ടിവരും. 

ഇത്തവണ ജൂണ്‍ അഞ്ചിന് മണ്‍സൂണ്‍ കേരളത്തിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. അതിന് മുന്‍പ് മേയ് അവസാനം മുതല്‍ ജൂണ്‍ മൂന്നുവരെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. അതിനിടയില്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ മണ്‍സൂണിന്‍റെ വരവും വൈകും. ജൂണ്‍മുതല്‍ സെപ്റ്റംബര്‍വരെുള്ള മണ്‍സൂണ്‍ കാലത്ത് സാധാരണ കേരളത്തില്‍ 2030  മില്ലീമീറ്റര്‍  മഴയാണ് കിട്ടേണ്ടത്. 2018 ല്‍ ഇത് 2515 മില്ലീമീറ്ററിലേക്ക് ഉയര്‍ന്നു 23 ശതമാനം അധികം. 2019 ല്‍ 13 ശതമാനം അധികം മഴയാണ് പെയ്തത്. രണ്ട് പ്രളയങ്ങളിലും ഒാഗസ്റ്റിലാണ് തീവ്രമഴ ദിനങ്ങളുണ്ടയത്. 

ഒാരോമഴക്കാലത്തും മഴദിനങ്ങള്‍ കുറയുക, തീവ്രമഴ ദിവസങ്ങള്‍ കൂടുക, ന്യൂനമര്‍ദ്ദങ്ങളും ചുഴലിക്കാറ്റും ആവര്‍ത്തിച്ച് രൂപമെടുക്കുക എന്നിവ നേരിടാനും കൂടി തയ്യാറെടുക്കേണ്ടിവരും. കാലാവസ്ഥാമാറ്റം യാഥാര്‍ഥ്യമായിക്കഴിഞ്ഞെന്നാണ്  രണ്ട് പ്രളയകാലങ്ങളും പഠിപ്പിക്കുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...