ചടങ്ങിൽ പങ്കെടുത്തത് സാമൂഹിക അകലം പാലിച്ച്; ഹോം ക്വാറന്‍റീനില്‍ തുടരും

suraj-quarantine
SHARE

കേരളസര്‍ക്കാരിന്‍റെ സുഭിക്ഷപദ്ധതിയില്‍ പങ്കെടുത്തത് സാമൂഹിക അകലം പാലിച്ചെന്ന് സുരാജ് വെഞ്ഞാറുംമൂട്. ചടങ്ങില്‍ പങ്കെടുത്തത് മാസ്ക് ധരിച്ച്.  ആരോഗ്യവകുപ്പിന്‍റെ ആവശ്യപ്രകാരം ഹോം ക്വാറന്‍റീനില്‍ തുടരും. വാമനപുരം എം.എല്‍.എ ഡി.കെ.മുരളിയോടും നടന്‍ സുരാജ് വെഞ്ഞാറമൂടിനോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം. വെഞ്ഞാറമൂടില്‍ കഴിഞ്ഞ ദിവസം അബ്കാരി കേസില്‍ അറസ്റ്റിലായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ രോഗിയുമായി ബന്ധപ്പെട്ട് തലസ്ഥാന ജില്ലയില്‍ ക്വാറന്‍റീനില്‍ പോയവരുടെ എണ്ണം അന്‍പതു കടന്നു

നടന്‍ വെഞ്ഞാറുമൂട് സുരാജിന്‍റെ ഭൂമി കൃഷിക്കായി സഹകരണ ബാങ്കിനു വിട്ടു നല്‍കിയിരുന്നു.പ്രതിയെ പിടികൂടിയ സി.ഐയുമായി എം.എല്‍.എയും സുരാജും ഈ ഭൂമിയില്‍ നടന്ന ചടങ്ങില്‍ വേദി പങ്കിട്ടതിനെ തുടര്‍ന്നാണ് ഇരുവരോടും ക്വാറന്റീനില്‍ പോകാന്‍ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശിച്ചത്. സി.ഐയുടെ കോവിഡ് പരിശോധനാഫലം വരുന്നതുവരെ ക്വാറന്റീനില്‍ കഴിയണമെന്നാണ് നിര്‍ദേശം. എന്നാല്‍ സാമൂഹിക അകലം പാലിച്ച് മാസ്ക് ധരിച്ചാണ് ചടങ്ങില്‍ പങ്കെടുത്തതെന്നു സുരാജ് വെഞ്ഞാറുമൂട് പറഞ്ഞു

നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പ്, നെല്ലനാട് കൃഷി ഓഫിസ്‍ സുമ എന്നിവരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വെഞ്ഞാറുമൂട്ടില്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കി

പിടികൂടിയ പ്രതിയ്ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ വെഞ്ഞാറുമൂട് സി.ഐയും എസ്.ഐയും, പ്രതിയെ ഹാജരാക്കിയ ഫോറസ്റ്റ് കോടതി മജിസ്ട്രേറ്റ്   ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെത്തന്നെ ക്വാറന്‍റീനിലേക്ക് പോയിരുന്നു. സ്റ്റേഷനിലെ 30 പൊലീസുകാര്‍ ക്വാറന്‍റീനിലേക്ക് പോയതോടെ 14 പൊലീസുകാരെ ഉള്‍പ്പെടുത്തി പകരം സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...