കോവിഡിനെതിരെ ‘ക്വാറന്റീൻ’; കഥാപ്രസംഗവുമായി കലാകാരൻമാർ

story-wb
SHARE

കൊവിഡ് വ്യാപനത്തിനെതിരെ ബോധവല്‍ക്കരണ കഥാപ്രസംഗവുമായി മുക്കത്തെ യുവകലാകാരന്മാര്‍. ജനകീയ കലാരൂപമായിരുന്ന കഥാപ്രസംഗത്തെ കൊറോണക്കാലത്ത് പുനരുജ്ജീവിപ്പിക്കുകയാണ് ഈ ചെറുപ്പക്കാര്‍. കഥ കൊറോണക്കാലത്തെ കുറിച്ചാണ് കഥയുടെ പേര് ക്വാറന്റീന്‍.പരസ്പരം കാണാതെ വീട്ടിലിരുന്ന് നിര്‍മ്മിച്ചെടുത്ത കലാസൃഷ്ടി.

ഒരു സാങ്കല്‍പിക നഗരത്തില്‍ കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ദമ്പതിമാരുടെ കഥയാണ് ഇവര്‍ അവതരിപ്പിക്കുന്നത്,സാമൂഹിക അകലവും മാസ്കും ക്വാറന്റീനുമെല്ലാം സാമൂഹിക നന്മയ്ക്കാണെന്ന സന്ദേശം നല്‍കുകയാണ് ലക്ഷ്യം

ഒരുകാലം നാടകം പോലെ ജനകീയമായിരുന്നു കഥാപ്രസംഗത്തെ  കൊറോണക്കാലത്ത് പൊടിതട്ടിയെടക്കുകയാണ് ഈ കലാസംഘം, ഷാജി അഗസ്റ്റിന്‍ രചിച്ച കഥ  ജയേഷ് കൂടരഞ്ഞിയാണ് അവതരിപ്പിച്ചത്. 

MORE IN KERALA
SHOW MORE
Loading...
Loading...