ഇറച്ചിക്കും മല്‍സ്യത്തിനും അമിതവില; വ്യാപകമായ പരാതി; നടപടി

meat
SHARE

തിരുവനന്തപുരം ജില്ലയില്‍ ഇറച്ചിക്കും മല്‍സ്യത്തിനും അമിതവില ഇടാക്കുന്നവര്‍ക്കെതിരെ നടപടി തുടങ്ങി. കോഴിയിറച്ചിക്ക് പരമാവധി നൂറ്റി അന്‍പത് 

രൂപയും കാളയിറച്ചിക്ക് 330 രൂപയും മാത്രമേ വാങ്ങാന്‍പാടുള്ളു. മല്‍സ്യഫെഡായിരിക്കും മീനിന്‍റെ വില നിശ്ചയിക്കുക.  

ഇറച്ചിക്ക് വ്യാപാരികള്‍ അമിതവില ഈടാക്കുന്നതായി വ്യാപകമായ പരാതികള്‍ ഉയര്‍ന്നതോടെയാണ് ജില്ലാ ഭരണകൂടം വില നിശ്ചയിച്ച് ഉത്തരവിറക്കിയത്. 

ഇതനുസരിച്ച്  ജീവനുള്ള കോഴിക്ക് കിലോയ്ക്ക് പരമാവധി 150 രൂപയും കോഴിയിറച്ചിക്ക് 200 രൂപയുമേ ഈടാക്കാന്‍ പാടുള്ളു. ആട്ടിറച്ചിയുടെ വില 680 മുതല്‍ 

700 രൂപവരെ. പോത്തിറച്ചിക്ക് 300 രൂപ 350 രൂപവരെയാകാം. കാളയിറച്ചിക്ക് പരാമവധി 330 രൂപയേ പാടുള്ളു. മല്‍സ്യത്തിന്റ വില അതാത് ദിവസം മല്‍സ്യഫെ‍ഡ് 

തീരുമാനിക്കും. എല്ലാ കടകളിലും വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കണം. പരാതികളുണ്ടെങ്കില്‍ താലൂക്ക് സപ്ലൈ ഒാഫീസര്‍മാരെ അറിയിക്കാം. 

പതിമൂന്ന് സ്്ക്വാഡുകളാണ് ജില്ലയില്‍ പരിശോധന നടത്തുന്നത്. അമിത വില ഈടാക്കിയാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കും . ഉടമയ്ക്കെതിരെ 

അവശ്യസാധന വിലനിയന്ത്രണപ്രകാരം കേസെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട് 

MORE IN KERALA
SHOW MORE
Loading...
Loading...