ജനമൈത്രി പൊലിസിന് യുവാക്കളുടെ‘ സ്നേഹപ്പൊതി’; ഹ്രസ്വചിത്രം വൈറൽ

police-wb
SHARE

കൊവിഡ്കാലത്ത് നിശബ്ദ സേവനം ചെയ്യുന്ന ജനമൈത്രി പൊലീസിന് നന്ദിയറിച്ച് യുവാക്കളുടെ ഹ്രസ്വചിത്രം. സിനിമയുമായി ബന്ധമില്ലാതിരുന്ന ചെറുപ്പക്കാരുടെ ലോക്ഡൗണ്‍ കാലത്തെ ചുവടുവെപ്പ് കൂടിയാണ് സ്നേഹപ്പൊതിയെന്ന ഹ്രസ്വചിത്രം. 

ഈ ലോക്ഡൗണ്‍കാലത്ത് പൊലീസിന്റെ സ്നേഹപ്പൊതികള്‍കൊണ്ട് വിശപ്പടക്കിയവര്‍ നിരവധിയാണ്,വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്നവര്‍ രോഗികള്‍ വൃദ്ധര്‍ തുടങ്ങി നിരാലംബരായ പലര്‍ക്കും പൊലീസിന്റെ സഹായമെത്തിയിട്ടുണ്ട്രോഗിയായ അച്ഛനെ ഒറ്റയ്ക്കാക്കി മറുനാട്ടില്‍പെട്ടുപോയ മകന്‍,ലോക്ഡൗണായതോടെ ഉണ്ടായിരുന്ന സഹായവും നിലച്ചു,

പക്ഷെ അച്ഛനെ തേടി പതിവായി അഞ്ജാതമായൊരു സ്നേഹപ്പൊതി ദിവസം എത്തിക്കൊണ്ടിരുന്നുകാമറ കൈകാര്യം ചെയ്ത സുശോഭ് നെല്ലിക്കോട് തന്നെയാണ് പ്രധാനകഥാപാത്രമായ വൃദ്ധനെ അവതരിപ്പിച്ചത്. അഭിനയം മുതല്‍ സംവിധാനം വരെ എല്ലാം തുടക്കക്കാരുടെ കൈകളാണെങ്കിലും അതിന്റെ പാകപ്പിഴകളില്ലാത്ത കലാസൃഷ്ടി ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

MORE IN KERALA
SHOW MORE
Loading...
Loading...