പരീക്ഷകള്‍ക്ക് മുന്നോടിയായി ഒരുക്കങ്ങൾ; സ്കൂളുകള്‍ അണുവിമുക്തമാകുന്നു

schoolcleaning
SHARE

എസ്.എസ്.എല്‍.സി പ്ളസ്ടു പരീക്ഷകള്‍ പുനഃരാരംഭിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തുട നീളം സ്കൂളുകള്‍ അണുവിമുക്തമാകുന്നു. 

ഫയര്‍ഫോഴ്സിന്റ നേതൃത്വത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്. സര്‍ക്കാര്‍ മാര്‍ഗരേഖയനുസരിച്ച് വരുന്ന ചൊവ്വാഴ്ച മുതലാണ് പരീക്ഷകള്‍ 

തുടങ്ങുന്നത്. 

മൂന്ന് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന സ്കൂളുകളാണ് ഇതുപോലെ ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തി അണുവിമുക്തമാക്കുന്നത്.

പരീക്ഷാകേന്ദ്രങ്ങളായി മാറിയ ക്ലാസ് മുറികളിലെ ബഞ്ചും ഡെസ്ക്കുമെല്ലാം ആദ്യം തുടച്ച് വൃത്തിയാക്കിയതിനേ ശേഷമാണ് അണുനാശിനി തളിക്കുന്നത്. 

തിരുവനന്തപുരത്ത് വിവിധ സ്കൂളില്‍ രാവിലെ മുതല്‍ തന്നെ ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തി അണുനശീകരണം തുടങ്ങി.,  എറണാകുളം എസ്ആര്‍വി 

സ്കൂളില്‍  എസ്.എഫ് .ഐ വിദ്യാര്‍ഥികള്‍ അണുനശീകരണ ജോലികള്‍ ഏറ്റെടുത്തു.  

കണ്ടെയ്മെന്റ് സോണിലൊഴികെ ഒരു ക്ലാസ് മുറിയില്‍ 20 വിദ്യാര്‍ഥികളെയാണ് പരമാവധി ഇരുത്തുക. പരീക്ഷാ ദിവസങ്ങളില്‍ രാവിലയും ഉച്ചയ്ക്കും  പരീക്ഷാ 

ഹാളിലെ ഫര്‍ണിച്ചറുകള്‍ അണുവിമുക്തമാക്കും. വിദ്യാലയത്തിലെ പ്രധാന പ്രവേശന കവാടത്തിലൂട മാത്രമെ വിദ്യാര്‍ഥികളെ അകത്തേക്ക് 

പ്രവേശിപ്പിക്കുകയുള്ളു. എസ്എസ്എല്‍സിക്ക്ക്ക് നാലരലക്ഷം വിദ്യാര്‍ഥികളും, ഹയര്‍സെക്കന്‍ഡിറിയില്‍ 9 ലക്ഷവും ഉള്‍പ്പെടെ പതിമൂന്നര ലക്ഷം 

വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് വരുന്ന ചൊവാഴ്ച മുതല്‍ പരീക്ഷയെഴുതുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...