പ്രളയത്തിൽ ഉണ്ണീരിയേട്ടന്റെ ‘പ്രേമാലയം' തകർന്നു; പുനർനിർമ്മിച്ച് കോൺഗ്രസ് ഇടപെടൽ

congress-flood-house-for-fr
SHARE

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനുവേണ്ടി കോഴിക്കോട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സബര്‍മതി ഗൃഹനിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെടുത്തി ഐഎന്‍സി എഫ്ബി കൂട്ടായ്മ നിര്‍മ്മാണം നിര്‍വ്വഹിച്ച പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി കക്കോടി ഉണ്ണീരിയുടെ പുനര്‍നിര്‍മ്മിക്കപ്പെട്ട പ്രേമാലയം എന്ന ഭവനത്തിന്റെ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. നവകേരള നിര്‍മ്മാണത്തെ കുറിച്ച് പ്രസ്ഥാവനകള്‍ നടത്തുകയല്ലാതെ കേരളത്തില്‍ ഒന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ ഗാന്ധിയനും പദയാത്രികനുമായ പി.വി. രാജഗോപാലാണ് ഉണ്ണീരിയുടെ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. 

പ്രളയത്തില്‍ തകര്‍ന്ന ഉണ്ണീരിയുടെ വീട് അവസ്ഥ നേരിട്ട് മനസ്സിലാക്കിയാണ് ഭവന നിര്‍മ്മാണ ഉത്തരവാദിത്വം കോൺഗ്രസ് ഏറ്റെടുത്തത്. പ്രളയത്തില്‍  അദ്ദേഹത്തിന്റെ വീടിന് ഗുരുതരമായ കേട് സംഭവിക്കുയും അതിനെ തുടര്‍ന്ന് താല്‍ക്കാലിക വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. വീട്ടിലെ സാധന സാമഗ്രികളോടൊപ്പം താമ്രപത്രമടക്കമുള്ള അദ്ദേഹത്തിന്റെ പല വിലപ്പെട്ട രേഖകളും പ്രളയത്തില്‍ നശിച്ചുപോയിരുന്നു. 96 വയസ്സുള്ള ഉണ്ണീരിയുടെ ഏറ്റവും വലിയ ഒരു അഭിലാഷമാണ് ഇതിലൂടെ പൂവ്വണിയുന്നത്. 

മഹാത്മാഗാന്ധിയുടെ ഛായാപടത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ഉണ്ണീരിയും കെപിസിസി വൈസ് പ്രസിഡണ്ട് ടി. സിദ്ദിഖും ഉള്‍പ്പെടെ വീട്ടിലേക്ക് പ്രവേശിച്ചത്.

  വീടിന്റെ ഉദ്ഘാനം ഓണ്‍ലൈനിലൂടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. കെപിസിസി വൈസ് പ്രസിഡണ്ട് അഡ്വ. ടി. സിദ്ദിഖ് താക്കോല്‍ കൈമാറി. കിണര്‍ ഉള്‍പ്പെടെ ഇതിന്റെ ഭാഗമായി നിര്‍മ്മിച്ചുനല്‍കിയിട്ടുണ്ട്. വൈദ്യുതി കണക്ഷന് കെട്ടിവെക്കാനുള്ള തുക ഇരുപതിനായി രൂപ ചടങ്ങിവെച്ച് ഉണ്ണീരിക്ക് ഐഎന്‍സി എഫ്ബി ചെയര്‍മാന്‍ ഇഖ്ബാല്‍ കൈമാറി.

MORE IN KERALA
SHOW MORE
Loading...
Loading...