സാങ്കേതികതയെച്ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു; ബെവ് ക്യു ആപ്പ് എന്ന് വരും?

bevq
SHARE

മദ്യക്കടകള്‍ തുറക്കാന്‍ വൈകും തോറും ബെവ് ക്യു ആപ്പിന്റെ സാങ്കേതികതയെച്ചൊല്ലിയുള്ള തര്‍ക്കവും  മുറുകുന്നു. 20 ലക്ഷം പേര്‍ ഉപയോഗിക്കുന്ന 

ആപ് ചെറിയ കാര്യമല്ല എന്ന് വിശദീകരണത്തോടെ ആപ് ഗൂഗിള്‍ നിരാകരിച്ചു എന്ന പ്രചാരണം തെറ്റാണെന്ന് ഫെയര്‍കോഡ്  കമ്പനി പറയുന്നു. എന്നാല്‍ 

ഗുഗിള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും ഡേറ്റ സുരക്ഷിതത്വം ഉറപ്പാക്കുന്നതിലും പരിചയസമ്പത്തില്ലാത്തത് കമ്പനിക്ക് തിരിച്ചടിയായെന്ന് സാങ്കേതിക 

വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണ്‍ പശ്ചാലത്തലത്തില്‍ ആപ്പുകളുടെ അനുമതിക്ക് ഗൂഗിള്‍ കൂടുതല്‍ സമയമെടുക്കുന്നുമുണ്ട്.

ഒരേ സമയം 20 ലക്ഷം പേര്‍ എത്താന്‍ സാധ്യതയുള്ള ഒരു ആപ്ലിക്കേഷന്‍. ആ രീതിയിലാണ് ബെവ് ക്യു എന്ന ആപ്പിക്ലേഷന്‍ ഡവലപ് ചെയ്യുന്നത്. മികച്ച 

രീതിയിലുള്ള സാങ്കേതികത്തികവ് ഇതിന് ആവശ്യമാണ്.  മദ്യം വാങ്ങാന്‍ ഉദ്ദേശിക്കുന്നയാള്‍ ഉള്ള സ്ഥലവും അതിനടുത്തുള്ള മദ്യവില്‍പനശാല നില്‍ക്കുന്ന 

സ്ഥലവുമൊക്കെ ആപ്പില്‍ രേഖപ്പെടുത്തുകയും വേണം.  ഡാറ്റാ സുരക്ഷിതത്വത്തില്‍ ഏറെ പ്രധാന്യമുള്ള  ലൊക്കേഷന്‍ പ്രൈവസി മാനദണ്ഡങ്ങള്‍ ഗൂഗിള്‍ 

ശക്തമായി പരിശോധിക്കുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് കുറേയേറെ വ്യാജ ആപ്ലിക്കേഷനുകള്‍ ഇറങ്ങിയതിനാല്‍ ഗൂഗിള്‍ ആപ്പുകളുടെ 

പരിശോധനമാനദണ്ഡങ്ങള്‍ ഏറെ കര്‍ശനവുമാക്കി. ഇതൊക്കെ ബെവ് ക്യൂ ആപ്ലിക്കേഷന്‍ ഉണ്ടാക്കിയ അധികം പരിചയസമ്പത്തില്ലാത്ത ഫെയര്‍കോഡ് 

കമ്പനിക്ക് തിരിച്ചടിയായിയെന്നാണ് വിലയിരുത്തല്‍  . ലോക്ഡൗണ്‍ കാലമായതിനാല്‍ ആപ്പുകളുടെ പരിശോധനയ്ക്ക് സാധാരണയില്‍ കൂടുതല്‍ 

സമയമെടുക്കുന്നുവെന്നും ഒരാഴ്ച വരെ നീണ്ടേക്കാമെന്നും ഗൂഗിള്‍ തന്നെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.  സര്‍ക്കാരിന്റെ ഔദ്യോഗിക ആപ്ലിക്കേഷന്‍ എന്ന 

നിലയില്‍ ഇത് മറികടക്കാന്‍ സാധിക്കുമെങ്കിലും ആ ഘട്ടത്തിലേക്കെത്തിയിട്ടില്ല എന്ന് കമ്പനി തന്നെ സമ്മതിക്കുന്നുണ്ട്.  അതേസമയം മദ്യ വില്‍പനയ്ക്കുള്ള 

ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിള്‍ അനുമതി നല്‍കാറില്ല എന്ന പ്രചാരണം തെറ്റാണെന്ന് സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 18 വയസില്‍ താഴെയുള്ളവര്‍ക്ക് 

മദ്യം വില്‍ക്കുന്നതും മദ്യം പ്രോത്സാഹിക്കുന്നതുമായ ആപ്ലിക്കേഷനുകള്‍ക്കാണ് ഗൂഗിളിന്റെ പൂട്ട് വീഴുക.  ഇവിടെ ആ പ്രശ്‌നം ബാധിക്കില്ല.എന്നാല്‍ 

മദ്യക്കടകള്‍ തുറക്കുന്ന ആദ്യ ദിവസങ്ങളില്‍ മാത്രമാണ് തിരക്കുണ്ടാകുക എന്നതിനാല്‍ ആദ്യ ആഴ്ചയ്ക്ക് ശേഷം ആപ്പ് അവസാനശ്വാസം വലിക്കാനാണ് 

സാധ്യത. ബവ്‌റിജസിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യക്കടകള്‍ക്ക് പുറമേ ബാറുകള്‍ കൂടി വില്പനശാലകള്‍ ആകുന്നതോടെ ആദ്യആഴ്ചയിലെ 

തിരക്ക് മാത്രമുണ്ടാകാനാണ് സാധ്യത. വലിയ സന്നാഹത്തോടെ കൊട്ടിഘോഷിച്ചുണ്ടാക്കുന്ന ആപ്പ് പിന്നെയെന്താകും എന്ന ചോദ്യവുമുയരുന്നുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...