മീൻ പിടിക്കാനിട്ട കൂട്ടിൽ 3 പെരുമ്പാമ്പുകൾ; കൂട്ടിലെ മത്സ്യങ്ങളെ മുഴുവൻ അകത്താക്കി

kottayam-kumarakom-snake
SHARE

കുമരകം പള്ളിച്ചിറ ചൂളപ്പടി തോട്ടിൽ മീൻ പിടിക്കാനിട്ട കൂട്ടിൽ പെരുമ്പാമ്പുകൾ കയറി. കൂട്ടിൽ ഉണ്ടായിരുന്ന മത്സ്യങ്ങളെ മുഴുവൻ ഇവ അകത്താക്കി. മത്സ്യത്തൊഴിലാളി പുലർച്ചെ എത്തി കൂടു പൊക്കിയപ്പോൾ നല്ല ഭാരം. കൂട്ടിൽ മീനുകൾ കയറി നിറഞ്ഞതായിരിക്കും എന്നു കരുതി ഏറെ സന്തോഷിച്ചു. ഒറ്റയ്ക്കു കൂടു പൊക്കാൻ കഴിയാതെ വന്നപ്പോൾ അയൽവാസിയെ കൂടെക്കൂട്ടി കൂടു പൊക്കി കരയ്ക്കു വച്ചു.

നേരം വെളുത്തുവരുന്ന സമയമായതിനാൽ കൂടിനുള്ളിൽ കിടക്കുന്നത് എന്താണെന്നു വ്യക്തമല്ലായിരുന്നു. വരാലും ചേറുമീനുമായിരിക്കും എന്ന് ഉറപ്പിച്ചു കൂടിനുള്ളിലേക്കു കൈ ഇട്ടു. കൈ ഇട്ടപ്പോൾ എന്തോ പന്തികേടു തോന്നി. കൂടിനുള്ളിൽ നിന്നു ചീറ്റൽ. തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വിശദമായി പരിശോധിച്ചപ്പോൾ കണ്ടത് കൂടിനുള്ളിൽ 3 പെരുമ്പാമ്പുകൾ! തുടർന്ന് ഇവയെ തുറന്നു തോട്ടിലേക്കു തന്നെ വിട്ടു

MORE IN KERALA
SHOW MORE
Loading...
Loading...