കൂടുതൽ കേസുകൾ സ്ഥിരീകരിച്ച ദിനം; ഇളവുകൾ ആഘോഷിക്കാനല്ല

covid-kerala
SHARE

സംസ്ഥാനത്ത് 42 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. 

ഇതില്‍ 40 പേരും കേരളത്തിന് പുറത്തുനിന്ന് വന്നവരാണ്.  21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും 17 പേര്‍ വിദേശത്തുനിന്നും വന്നവരാണ്.  സംസ്ഥാനത്തെ രോഗികളുടെ എണ്ണം 200 കടന്നു. 

പ്രതിരോധം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി. കേരളത്തിനുപുറത്തുള്ള ആര്‍ക്കും ഇവിടേക്ക് പ്രവേശനം നിഷേധിക്കില്ല. കൂടുതല്‍ ആളുകള്‍ ഇനിയും വരും. കൂടുതലാളുകളെ ആശുപത്രികളില്‍ കിടത്തേണ്ടിവന്നേക്കാം. പരിഭ്രമിക്കാനോ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കാനോ സര്‍ക്കാര്‍ തയാറല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ലോക്ഡൗണ്‍ ഇളവ് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ്. ആഘോഷിക്കാനല്ല എന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.'

MORE IN KERALA
SHOW MORE
Loading...
Loading...