ഗൂഗിളിന്റെ അനുമതി കാത്ത് 'ബെവ് ക്യൂ'; മദ്യക്കടകൾ തിങ്കളാഴ്ച തുറക്കും

pkg-bevqfaircode-2
SHARE

മദ്യത്തിനു ടോക്കണിനായുള്ള ബെവ് ക്യൂ ആപ്പിൽ ഗൂഗിൾ ഉന്നയിച്ച സംശയങ്ങൾക്ക് ഫെയർ കോഡ് കമ്പനി മറുപടി നൽകി. ഗൂഗിളിന്റെ സുരക്ഷാ അനുമതി ഇന്നു ലഭിച്ചേക്കുമെന്നാണ് സൂചന. തിങ്കളാഴ്ച മദ്യക്കടകൾ തുറക്കാനാണ് തീരുമാനം

സുരക്ഷാ മാനദണ്ഢങ്ങൾ സംബന്ധിച്ച സംശയങ്ങളാണ് ഗൂഗിൾ ഉന്നയിച്ചത്. ഇതിനുള്ള മറുപടി മെയിലിലൂടെ കമ്പനി ഗൂഗിളിനെ അറിയിച്ചിട്ടുണ്ട്. രാത്രിയോടെ പ്ലേ സ്റ്റോറിൽ അപ് ലോഡ് ചെയ്യുന്നതിനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.തിങ്കളാഴ്ചയാണ് പ്ലേ സ്റ്റോറിൽ അപ് ലോഡ് ചെയ്യുന്നതിനായി ബവ് കോ ഗൂഗിളിനെ സമീപിച്ചത്. അനുമതി ലഭിച്ചാൽ പരീക്ഷണ പ്രവർത്തനം ഉടൻ ആരംഭിക്കും. ഒരു ദിവസത്തെ പരീക്ഷണത്തിനു ശേഷം ആപ് ഉപഭോക്കാക്കൾക്കായി തുറന്നു നൽകും. ടോക്കൺ എടുക്കുന്നവർക്ക് തിങ്കളാഴ്ച രാവിലെ 9 മുതൽ മദ്യം ലഭിക്കും. എവിടെ നിന്നു വാങ്ങണമെന്നു ഉപഭോക്കാവിനു തീരുമാനിക്കാം. ഔട്ട്ലെറ്റുകളിൽ നിന്നും ബാറുകളിൽ നിന്നും മദ്യം വാങ്ങാൻ ഇന ടോക്കൺ ഉപയോഗിക്കാം. 

റംസാനായതിനാലാണ് ഇന്നു വൈകി അനുമതി ലഭിച്ചാലും തിങ്കൾ മുതൽ മതി മദ്യ വിതരണം എന്ന തീരുമാനത്തിനു പിന്നിൽ. അതേ സമയം മദ്യത്തിന്റെ ലേബലിങ്ങ് പൂർത്തിയാക്കാനും ബാറുകൾക്കും ഔട്ട്‌ലെറ്റുകൾക്ക് വേണ്ട മദ്യത്തിനുള്ള ഓർഡർ സ്വീകരിക്കാനും വെയർ ഹൗസുകൾക്ക് ബവ് കോ നിർദേശം നൽകി. ഗൂഗിൾഅനുമതി വന്ന ശേഷമേ മദ്യം ഇവർക്ക് വിതരണം ചെയ്യുകയുള്ളു. സംസ്ഥാനത്തെ ഭൂരിഭാഗം ബാറുകളും, ബിയർ വൈൻ പാർലറുകളും മദ്യം പാഴ്സൽ നൽകാനുള്ള സമ്മത പത്രം ബവ് കോച്ച്‌ നൽകി കഴിഞ്ഞു. ബവ് കോയ്ക്കും കൺസ്യൂമർ ഫെഡിനുമായി 301 ഓട്ലെറ്റുകളും 605 ബാറുകളും 387 ബിയർ വൈൻ പാർലറുകള് മാണ് സംസ്ഥാനത്തുള്ളത്

MORE IN KERALA
SHOW MORE
Loading...
Loading...