മുഖ്യമന്ത്രിയെ വിമർശിച്ച് വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ്; അതൃപ്തി അറിയിച്ച് സിപിഎം

whatsapp
SHARE

മുഖ്യമന്ത്രിയെ വിമര്‍ശിച്ചും, ഭരണപരിഷ്കരണകമ്മീഷന്‍ പരിഹസിച്ചും പൊലീസിന്റെ വാട്സാപ് ഗ്രൂപ്പില്‍ പോസ്റ്റ്. പത്തനംതിട്ട തണ്ണിത്തോട് പൊലീസിന്റെ ഔദ്യോഗീക വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് വന്നതിന് പിന്നാലെ ആറന്‍മുള പൊലീസിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ്‌ പ്രചരിച്ചു. സി.പി.എം ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.

തണ്ണിത്തോട് പൊലീസ് സ്റ്റേഷന്റെ  ഔദ്യോഗീക വാട്സാപ്പ് ഗ്രൂപ്പില്‍ എസ്.എച്ച്.ഒ ആണ് ആദ്യം പോസ്റ്റ് ഇട്ടത്. ലോ അന്‍ഡ് ഓര്‍ഡര്‍ ചുതലയുള്ള എസ്.ഐയുടെതായിരുന്നു ആറന്‍മുള പൊലീസിന്റെ ഔദ്യോഗീക ഗ്രൂപ്പിലെ പോസ്റ്റ്. രണ്ടാഴ്ച ക്വാറന്റീനില്‍ ഇരിക്കാന്‍ പറയുമ്പോള്‍ മടിക്കുന്നവരും, രണ്ടുമാസം വീട്ടിലിരുന്ന മടുപ്പു വരുന്നവരും  ഈ ഫോട്ടോയിലേയ്ക്ക് നോക്കില്‍ സങ്കടം മാറും എന്നായിരുന്നു  വി.എസ്  അച്യുതാനന്ദന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയുള്ള പോസ്റ്റ്. നാലുവര്‍ഷമായി പിണറായി വിജയന്‍ ഇദ്ദേഹത്തെ ക്വാറന്റീന്‍ ചെയ്തിട്ട് എന്നും പോസ്റ്റില്‍ പറയുന്നു. പോസ്റ്റ് പ്രചരിപ്പിച്ചവര്‍ക്കെതിരെ സി.പി.എം ജില്ലാ നേതൃത്വം  അതൃപ്തിയിലാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസില്‍പരാതിയും നല്‍കി.

MORE IN KERALA
SHOW MORE
Loading...
Loading...