ആളെ തിരിച്ചറിയാതെ വിഷമിക്കണ്ട; ഇതാ മുഖം പതിഞ്ഞ മാസ്ക്; പുത്തൻ ട്രെൻഡ്

mask1
SHARE

മാസ്ക് കാരണം ആളെ തിരിച്ചറിയുന്നില്ലെന്ന പരാതിക്ക് മറുപടിയായി ട്രെൻഡിങ് മാസ്ക്കുകൾ കേരളത്തിലുമെത്തി. മറഞ്ഞുപോകുന്ന  മുഖത്തിൻ്റെ ഭാഗം മാസ്കിൽ തന്നെ പ്രിൻ്റ് ചെയ്ത് നൽകിയാണ് പ്രശ്ന പരിഹാരം. അറുപത് രൂപയും ഫോട്ടോയുമുണ്ടെങ്കിൽ പതിനഞ്ച് മിനിറ്റുകൊണ്ട് മുഖം പതിഞ്ഞ മാസ്ക്കുമായി മടങ്ങാം.

മുഖം നോക്കി ലക്ഷണം പറയുന്നതൊക്കെ പഴഞ്ചൻ മാസ്ക്ക് നോക്കി ആളെ പറയുന്നതാണ് ട്രെൻഡ്. ഏറ്റുമാനൂരിലെ ബീന സ്റ്റുഡിയോയിൽ ഫോട്ടോയുമായി എത്തിയാൽ അഞ്ചും എട്ടും പതിമൂന്ന് മിനിറ്റ്കൊണ്ട് മാസ്കുമായി മടങ്ങാം. ഫേസ്മാസ്ക് ശരിക്കും അങ്ങനെയാകുന്നത് ഇങ്ങനെയാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...