പെന്‍സില്‍ ലെഡില്‍ പിറന്ന 60 മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍; വേറിട്ട ആശംസ

moahnalal-pencil
SHARE

അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രിയനടന്‍  മോഹന്‍ലാലിന്  ആശംസകളുമായി പെന്‍സില്‍ കാര്‍വേഴ്സ് കൂട്ടായ്മ. മോഹന്‍ലാലിന്‍റെ 60 കഥാപാത്രങ്ങളുടെ പേരുകള്‍ പെന്‍സില്‍ ലെഡില്‍ കൊത്തിയാണ് ഇവര്‍ ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്.

മഞ്ഞില്‍ വരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍ മുതല്‍ ലൂസിഫറിലെ സ്റ്റീഫന്‍ വരെയുള്ള മോഹന്‍ലാലിന്‍റെ 60കഥാപാത്രങ്ങളുടെ പേരുകള്‍ പെന്‍സില്‍ ലെഡില്‍ തീര്‍ത്താണ് പെന്‍സില്‍ കാര്‍വേഴ്സ് കൂട്ടായ്മ ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. 60 കലാകാരന്‍മാര്‍ ചേര്‍ന്നാണ് ലാലേട്ടന്‍റെ 60ാം പിറന്നാളില്‍ ഈ ആദരം ഒരുക്കിയത്. ഓരോ പേരുകളും വ്യത്യസ്ഥ രീതിയിലാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. 

കേരളത്തിന്‍റെ പലഭാഗങ്ങളില്‍ ഇവര്‍ ഇരുന്ന് ഒരുക്കിയ ശില്‍പങ്ങവള്‍ ചേര്‍ത്തുവച്ച വീഡിയോ  സമൂഹമാധ്യമങ്ങളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...