കുടുംബത്തോടൊപ്പം സദ്യ, ആഘോഷം അതുമാത്രം: മോഹൻലാൽ

mohanlal1
SHARE

ചെന്നൈയിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സദ്യയുണ്ണുന്നത് മാത്രമാണ് ജന്‍മനാളിലെ ആഘോഷമെന്ന് മോഹന്‍ലാല്‍. സിനിമകളുടെ ഓണ്‍ലൈന്‍ റിലീസിന് തിരക്കുകൂട്ടേണ്ടെന്ന അഭിപ്രായവും മോഹന്‍ലാല്‍ പങ്കുവച്ചു. അറുപതാം ജന്‍മദിനത്തില്‍ മനോരമ ന്യൂസിന്റെ പുലര്‍വേളയിലാണ് അദ്ദേഹം ലോക്ഡൗണ്‍ കാലത്തെക്കുറിച്ചു കൂടി ആദ്യമായി മനസ്സ് തുറന്നത്. നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം. അറുപതാം പിറന്നാളും  ലാലിന് അങ്ങനെ തന്നെ. ലോക്ഡൗണില്‍ ലോകം ഒതുങ്ങിയപ്പോള്‍ ചെന്നൈയിലെ വസതിയില്‍ കുടുംബാംഗങ്ങളോടൊപ്പം ഈ ദിനം.

അറുപത് വയസ്സായത് നടനെ സംബന്ധിച്ച് മറച്ചുവയ്ക്കേണ്ടതായി തോന്നുന്നില്ല. ലോക്ഡൗണ്‍ കാലം വീട്ടില്‍ സാധാരണജീവിതം ആസ്വദിക്കാന്‍ കഴിഞ്ഞ ദിവസങ്ങളായപ്പോഴും സിനിമാരംഗത്ത് പ്രയാസമനുഭവിക്കുന്നവരെ ഓര്‍ത്തുള്ള വിഷമം കൂടെയുണ്ട്. കുഞ്ഞാലിമരയ്ക്കാര്‍ ഉള്‍പ്പെടെയുള്ള സിനിമകളുടെ റിലീസ് അല്‍പകാലത്തിനുള്ളില്‍ ഉണ്ടാകും എന്നുതന്നെയാണ് പ്രതീക്ഷ. ഓണ്‍ലൈന്‍ റിലീസ് അതിനുവേണ്ടി നിര്‍മിക്കപ്പെടുന്ന സിനിമകള്‍ക്കു മാത്രമാകുന്നതാണ് നല്ലത്.

രണ്ടാമൂഴത്തിലെ ഭീമനായി അഭിനയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ കൈവിടുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. അത് സംഭവിക്കേണ്ടതാണ്

MORE IN KERALA
SHOW MORE
Loading...
Loading...